സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിനെതിരെ നിയമ പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി. ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള പുറത്തുപോക്കിനെതിരെ രാജ്യത്തിനകത്തെ നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള സംഭാഷണങ്ങള്‍ ആരംഭിക്കാനുള്ള പ്രധാനമന്ത്രി തെരേസ മെയുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന ഹരജിയാണ് ബ്രിട്ടീഷ് കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ 23 നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ 52 ശതമാനം വോട്ടര്‍മാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ അനുകൂലിച്ചിരുന്നു.
യൂറോപ്യന്‍ യൂനിയന്റെ ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കാന്‍ അധികാരമുണ്ടെന്ന തെരേസ മെയുടെ വാദത്തെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്നും വേര്‍പെടുന്നതിനുമുമ്പ് രണ്ടു വര്‍ഷം ഈ വിഷയം ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കുന്നതാണ് ആര്‍ട്ട്ക്കിള്‍ 50.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല