ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ 2011 ലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ പത്താം തിയ്യതി ബെയ്മൌണ്ട് ലെയ്സ് സ്കൂള്‍ ഹാളില്‍ വെച്ച് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 9 മണി വരെ നടത്തപ്പെടും. വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് ലെസ്റ്ററിലെ അറുപതോളം കലാകാരന്മാരും കലാകാരികളും ഒന്നിക്കുന്ന കലാസന്ധ്യക്കായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായ് ഭാരവാഹികള്‍ അറിയിച്ചു.
ഓണാഘോഷങ്ങളില്‍ വന്നു പങ്കു ചേരുവാന്‍ എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല