ഇത്തവണത്തെ വിശ്വസുന്ദരിപ്പട്ടം ചൂടിയ മിസ് അംഗോള ലൈല ലോപ്സിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കൊഴുക്കുന്നു. കെട്ടിച്ചമച്ച രേഖകള്‍ ഹാജരാക്കിയാണ് അവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നാണ് ആരോപണം.
ഇംഗ്ലണ്ടില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ മിസ് അംഗോളയായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടത് വ്യാജ രേഖകള്‍ ഹാജരാക്കിയതിന്റെ ഫലമായാണ് എന്നാണ് ഒരു അര്‍ജന്റീനന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.
യോഗ്യതാ മത്സരത്തിലെ വിധികര്‍ത്താക്കള്‍ക്ക് അവര്‍ കൈക്കൂലി നല്‍കിയിരുന്നു എന്നും ആരോപണമുണ്ട്. അംഗോളയില്‍ നിന്ന് ആദ്യമായി വിശ്വസുന്ദരിയുടെ കിരീടം അണിഞ്ഞത് ലൈലയാണ്. എന്നാല്‍ മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ മറ്റ് രാജ്യങ്ങളിലെ സുന്ദരിമാരും മാധ്യമങ്ങളും ഇവരെ ആക്രമിച്ചുതുടങ്ങിയിരുന്നു.
ബ്രസീലില്‍ നടന്ന വിശ്വസുന്ദരി 2011 മത്സരത്തില്‍ 88 സുന്ദരിമാരെ പിന്തള്ളിയാണ് ലൈല ഒന്നാം സ്ഥാനത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല