1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2012

നടിമാര്‍ തമ്മിലുള്ള പോര്‌ പുതുമയുള്ളതല്ല. പലപ്പോഴും മുന്‍നിരയില്‍ നില്‍ക്കുന്ന നടിമാര്‍ തമ്മില്‍ അണിയറയില്‍ ഏറ്റമുട്ടുകയും പരസ്‌പരം പാര പണിയുകയും ചെയ്യാറുണ്ട്‌. ഇവര്‍ ഒരേസിനിമയില്‍ അഭിനയിക്കേണ്ട അവസ്ഥ വന്നാലുള്ള കാര്യം പറയുകയും വേണ്ട. അത്തരമൊരു അവസ്ഥയിലാണ്‌ തെന്നിന്ത്യയിലെ മുന്‍നിര നായികമാരായ ലക്ഷ്‌മിറായിയും പത്‌മപ്രിയയും.

ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ഇരുമ്പു കോട്ടൈ മുരട്ടു സിംഹത്തിലെ നായികമാരാണ്‌ ലക്ഷ്‌മിറായിയു്‌ പത്‌മപ്രിയയും. ഇതില്‍ കൂടുതല്‍ പ്രാധാന്യം തനിക്കാണെന്ന്‌ ഇരുവരും പ്രഖ്യാപിച്ചുകഴിഞ്ഞു എന്നാല്‍ പ്രത്യേകിച്ച്‌ ഒരാള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടില്ലെന്നാണ്‌ സംവിധായകന്റെ പക്ഷം. ഷൂട്ടിംഗ്‌ സെറ്റില്‍ പരസ്‌പരം മിണ്ടാതിരുന്ന ഇരുനടിമാരും സംവിധായകനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്‌. എന്തായാലും ഒരുവിധം ചിത്രം പൂര്‍ത്തിയാക്കി.

എന്നാല്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തിലൂടെ പരസ്‌പരം പോരടിക്കുകയാണ്‌ പത്‌മപ്രിയയും ലക്ഷ്‌മിറായിയും. മൃഗം, തവമായി തവമിരുന്ത്‌, പൊക്കിഷം തുടങ്ങിയ ചിത്രങ്ങള്‍ കണ്ട എല്ലാവര്‍ക്കും മനസിലാവും തന്റെ അഭിനയമികവ്‌. അത്തരം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ലക്‌ഷ്‌മി റായ്‌ക്കു കഴിയുമോ എന്നാണ്‌ പത്മപ്രിയയുടെ ചോദ്യം. എന്തുകൊണ്ടും പത്മപ്രിയയേക്കാള്‍ കഴിവുള്ള താരമാണെന്നു ലക്‌ഷ്‌മിയുടെ മറുപടി.

പ്രശ്‌നങ്ങള്‍ അവിടെയും തീരുന്നില്ല. ചിത്രത്തിന്റെ ഓഡിയോ റിലീസിങ്‌ വേദിയിലായിരുന്നു രണ്ടു പേരുടേയും ഗ്‌ളാമര്‍ പ്രകടനം. സാധാരണ ഓഡിയോ റിലീസുകള്‍ക്ക്‌ നല്ലരീതിയില്‍ വസ്‌ത്രധാരണം ചെയ്യുന്ന പത്മപ്രിയ, റെഡ്‌ സ്‌ട്രാപ്‌ ലെസ്‌ ഡ്രസില്‍ എത്തി ഏവരെയും ഞെട്ടിച്ചു. മലയാളത്തില്‍ ഉള്‍പ്പടെ പത്‌മപ്രിയയ്‌ക്ക്‌ ലഭിച്ച ചില അവസരങ്ങള്‍ ലക്ഷ്‌മിറായി പാരപണിഞ്ഞ്‌ ഇല്ലാതാക്കിയെന്ന ആരോപണം നേരത്തെയുണ്ട്‌. അതുകൊണ്ടുതന്നെ പാരപണിയാനുള്ള അവസരം ഇരുവരും നഷ്‌ടപ്പെടുത്താറില്ലെന്നാണ്‌ അണിയറ സംസാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.