1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2012

ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തകര്‍ക്കാന്‍ ഗൂഢാലോചനയെന്നു യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ (യു.എന്‍.എ) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമരം ചെയ്തവരില്‍ അന്‍പതോളം നഴ്സുമാര്‍ ജോലിക്കു കയറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നഴ്സുമാരുടെ മനോവീര്യം തകര്‍ക്കുന്നതിനു മാനേജ്മെന്റ് പ്രചരിപ്പിക്കുന്ന കള്ളക്കഥകയാണിത്.

ലേക്‌ഷോറിലെ സമരകാലയളവില്‍ പുതുതായി നിയമിച്ച നഴ്‌സുമാരെയും വിദേശത്തുപോകാന്‍ നില്‍ക്കുന്നവരെയും ഏതാനും ഹെഡ്‌ നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി സമരത്തില്‍ പങ്കെടുക്കില്ലെന്നു എഴുതി ഒപ്പിടുവിക്കുകയാണു മാനേജ്‌മെന്റ്‌ ചെയ്‌തതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

13 ദിവസമായി നടക്കുന്ന സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സമരസമിതിയുടേയും പൊതുജനങ്ങളുടെയും സഹകരണത്തോടെ യു.എന്‍.എയുടെ ലേക്‌ഷോര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ബിബിന്‍ പി. ചാക്കോയുടെ നേതൃത്വത്തില്‍ റിലേ നിരാഹാരം ആരംഭിക്കും. അസോസിയേഷന്റെ നേതൃത്വത്തില്‍ എം.ഡി. ഫിലിപ്പ്‌ അഗസ്‌റ്റിന്റെ വീട്‌ ഉപരോധിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പിറവത്തു പ്രകടനം നടത്തിയത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരേയല്ല. തങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതിനാണു പ്രകടനം നടത്തിയത്. ട്രെയിനിംഗ് സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കണം. കുറഞ്ഞ വേതനത്തിനു പണിയെടുപ്പിക്കുന്നതിനാണു ട്രെയിനിംഗ് സമ്പ്രദായത്തിനായി മാനേജ്മെന്റുകള്‍ വാശി പിടിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.

ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ചുള്ള ശമ്പളം നഴ്സുമാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും നഴ്സുമാര്‍ ആരോപിച്ചു. മന്ത്രി കെ. ബാബുവും സമരസമിതിയും തമ്മില്‍ യാതൊരു പ്രശ്നവും നിലവിലില്ല. തിങ്കളാഴ്ച മുതല്‍ സമരം ശക്തിപ്പെടുത്തും. അതേസമയം ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണനിലയിലായെന്നും കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള എല്ലാ ശസ്‌ത്രക്രിയകളും പുനരാരംഭിച്ചെന്നും ലേക്‌ഷോര്‍ ആശുപത്രി മാനേജ്‌മെന്റ്‌ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.