സൗഹൃദത്തിന്റെയും സമത്വത്തിൻ്റെയും അടയാളമായി വളരെ വിപുലമായി ആഘോഷിക്കാറുള്ള ഓണം ഈ വർഷം നമ്മളെല്ലാവരും കോവിഡ് നിയന്ത്രണം പാലിക്കേണ്ടത് ആയതുകൊണ്ട് ഓണാഘോഷ പരിപാടികൾക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ഇന്നേദിവസം ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) വെർച്ചൽ ഓണാഘോഷം ആയി നടത്തുകയാണ്. ലിമയുടെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടുകൂടി നടത്തുന്ന കലാപരിപാടികളുടെ ലൈവ് സ്ട്രീം ഇന്ന് ശനിയാഴ്ച സെപ്റ്റംബർ (12/09/20) ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്നതാണ്.
ഈ വർഷത്തെ ഓണാഘോഷത്തിന് എല്ലാവർക്കും ഉണർവ് നൽകിയത് അത്തപ്പൂക്കള മത്സരവും, ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു. എല്ലാ കുടുംബങ്ങളും അവരുടെ വീടുകളിൽ ഓണാഘോഷത്തിന് ഇട്ട പൂക്കളവും, അന്നേ ദിവസത്തെ ഫോട്ടോകളും ആണ് മത്സരത്തിന് ഉപയോഗിച്ചത്. ലീഡ്സിലെ പ്രശസ്തമായ തറവാട് റസ്റ്റോറൻസ് ആണ് മത്സരവിജയികൾക്ക് വളരെ ആകർഷകമായ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ലൈവ് സ്ട്രീം കോർഡിനേറ്റ് ചെയ്തിരിക്കുന്നത് ഫിലിപ്പ്സ് കടവിലാണ്.
യുക്മ വൈസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഓണാഘോഷ പരിപാടികൾക്ക് എല്ലാവിധ ആശംസകളും
നേരുന്നതായി അറിയിച്ചു. ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടൻ ഓണസന്ദേശം നൽകും. ഈ വർഷത്തെ വെർച്ചൽ ഓണാഘോഷ പരിപാടി വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാവർക്കും ലിമ എക്സിക്യുട്ടീവിന് വേണ്ടി സെക്രട്ടറി ജോസഫ് വേങ്ങച്ചേരിൽ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല