മോര്‍ട്ട്‌ഗേജ് ഉയര്‍ത്താനുള്ള ചില ബാങ്കുകളുടെ തീരുമാനം സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയെക്കുറിച്ചുള്ള ചൂണ്ടുപലകയാണെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോള്‍ തന്നെ, വായ്പാവിതരണവും നിര്‍മ്മാണമേഖലയിലെ പ്രവര്‍ത്തനങ്ങളും കുതിച്ചുയരുകതന്നെ ചെയ്യുന്നു. പക്ഷെ, ചിലരെങ്കിലും അനിയന്ത്രിതമായ ഈ വളര്‍ച്ചയെക്കുറിച്ച് ആശങ്കാകുലരാണ്. പ്രശസ്തമായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലോണ്‍വിപണനം മാര്‍ച്ച്മാസത്തോടെ 49,860 വീടുകളായി ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പലരും കഴിഞ്ഞ സാമ്പത്തികപ്രതിസന്ധിയുടെ കയ്പുനിറഞ്ഞ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാരണം അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധിയ്ക്ക് തുടക്കമിട്ടത് ഭവനവായ്പയെടുത്തവര്‍ തിരിച്ചടക്കാതെവന്നപ്പോള്‍, ബാങ്കുകളുടെ പണം നഷ്ടമാവുകയും ഇങ്ങനെ പല ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ക്കും തങ്ങളുടെ ഉപഭോക്താക്കളുടെ ക്ലെയിം തിരിച്ചുനല്‍കാനാതെവരികയും ചെയ്തതോടെയാണ് ബാങ്കുകള്‍ ഒന്നൊന്നായി തകരാന്‍ തുടങ്ങിയത്. ഇപ്പോള്‍ സമാനമായ ചില ശ്രുതികളാണ് യൂറോസോണിലും പടരുന്നതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ കഴിഞ്ഞ ക്വാര്‍ട്ടറില്‍ യു.കെയിലെ നിര്‍മ്മാണമേഖലയില്‍ ഒരിടിവ് ദൃശ്യമായിരുന്നത് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രവേശനത്തോടെ ഗ്രാഫ് കുത്തനെ മുകളിലേക്കുയരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇങ്ങനെ പെട്ടെന്നൊരു മാറ്റമുണ്ടാകാനുണ്ടായ കാരണം സര്‍ക്കാര്‍ ഭവനവായ്പകളിന്മേലുള്ള നികുതി പരിധി ഉയര്‍ത്താനും കുറഞ്ഞ ലോണെടുക്കുന്നവര്‍ ടാക്‌സ് അടക്കേണ്ടതില്ലെന്നുള്ള നിര്‍ദ്ദേശം കൊണ്ടുവന്നതുമാണ്. പക്ഷെ, അപ്പോഴാണ് കഴിഞ്ഞദിവസം മോര്‍ട്‌ഗേജ് നല്‍കുന്ന ബാങ്കുകള്‍ ഒന്നടങ്കം പലിശ ഉയര്‍ത്താനുള്ള തീരുമാന്മം കൈക്കൊണ്ടിരിക്കുന്നത്. ഇത് ആളുകളെ പുതിയ വായ്പയെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കാനിടയില്ലെന്നാണറിയുന്നത്. അതിനിടെ യൂറോയുടെ വിലയിടിഞ്ഞത്, ആളുകള്‍ കൂടുതല്‍ പൗണ്ട് കരസ്ഥമാക്കാന്‍ തത്പരാക്കിയിരിക്കാമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഫിലിപ്പ് ഷോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ യു.കെയിലെ സാമ്പത്തികരംഗം ഒന്നടങ്കം പരിശോധിച്ചാല്‍ ക്രമമായ ഒരു വളര്‍ച്ച ഒരു രംഗത്തും ദൃശ്യമല്ലെന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ മാസങ്ങളില്‍ വസ്ത്രവ്യാപാരരംഗം കടുത്തക്ഷീണത്തിലായിരുന്നുവെന്നാണ് വസ്ത്രവ്യാപാരരംഗത്തുനിന്നുള്ളവരുടെ പ്രതികരണം അതുകൊണ്ടുതന്നെ എല്ലാ മേഖലകള്‍ക്കും ഉണര്‍വ്വേകുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തിടത്തോളം കാണുന്ന ഉയര്‍ച്ചകളെ അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നതായി മാത്രം എടുത്താല്‍ മതിയാകുമെന്ന് തോന്നുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല