ബ്രിട്ടനില്‍ ലോണ്‍ എടുത്തവര്‍ക്ക് ഒന്നിന് പുറകെ ഒന്നായി പ്രഹരമേല്‍ക്കുന്നു. ശരാശരി മോര്‍ട്ട്ഗേജ് പലിശനിരക്കും സെന്‍ട്രല്‍ ബാങ്കിന്റെ പലിശനിരക്കും തമ്മിലുള്ള വ്യത്യാസം ഇത് വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കി. 1995 മുതലാണ് ഈ വിലകള്‍ തമ്മിലുള്ള വ്യത്യാസം രേഖപ്പെടുത്തി തുടങ്ങിയത്. അധിക കടങ്ങള്‍ക്കായുള്ള ശരാശരി വായ്പാനിരക്ക് 19.5 ശതമാനമാണ്. ഇതും ഇത് വരെയുള്ള റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി കുറിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളും ഇപ്രാവശ്യം കുടുങ്ങും എന്നാണു സൂചന.
ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ പലിശ നിരക്ക് കഴിഞ്ഞ പതിനൊന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 17.3 ശതമാനം വരെ എത്തിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ അടിസ്ഥാന നിരക്ക് അര ശതമാനമായി നിലനിര്‍ത്തിയിട്ടും വായ്പകള്‍ക്ക് ഈ അവസ്ഥ വരുന്നത് വിദഗ്ദ്ധരെ ചൊടിപ്പിച്ചിട്ടുണ്ട്. പൊതു ജനങ്ങള്‍ക്ക് ബാങ്കുകളില്‍ ഉള്ള വിശ്വാസം നഷ്ടപ്പെട്ട് കൊണ്ടിരിക്കയാണെന്ന് ട്രെഷറി സെലക്ട് കമ്മിറ്റി ചെയര്മാന് മാക്ഫോള് അല്ക്ലുയിത് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് നല്കുന്ന കുറഞ്ഞ പലിശ നിരക്കും അതെ സമയം അതെ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വായ്പാനിരക്കും തമ്മിലുള്ള അന്തരം വലുതാണ്.
മോര്‍ട്ട്ഗേജിന്റെ സ്റ്റാന്‍ഡേര്‍ഡ് വാരിയബിള്‍ റേറ്റ് (എസ്.വി.ആര്) ജനുവരിയില്‍ 4.16 ശതമാനം ആയിരുന്നു. ഈ നിരക്കും അടിസ്ഥാന നിരക്കും തമ്മിലുള്ള വ്യത്യാസം 3.66 ശതമാനം ആണ്. കഴിഞ്ഞ പതിനേഴു വര്‍ഷത്തില്‍ ആദ്യമായിട്ടാണ് ഈ കണക്കുകള്‍ ഇത്രയും ഉയര്‍ന്നിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് സ്ഥാപനങ്ങളില്‍ ഒന്നായ ഹാലിഫാക്സ് മെയ് മാസത്തോടെ തങ്ങളുടെ നിരക്കുകള്‍ 3.5 ശതമാനത്തില്‍ നിന്ന് 3.99 ശതമാനമായി വര്‍ദ്ധിപ്പിക്കും.
അതിനിടെ ബ്രിട്ടനിലെ കുടുംബങ്ങളുടെ ശരാശരി കടബാധ്യത 7951 പൌണ്ട് ആയിരുന്നത് 7975 പൌണ്ട് ആയി ഉയര്‍ന്നിട്ടുണ്ട്. മോര്‍ട്ട്ഗേജ് അടക്കമുള്ള കടബാധ്യത കഴിഞ്ഞ മാസത്തേക്കാള്‍ ഒരാള്‍ക്ക് 150 പൌണ്ട് വച്ച് കൂടിയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ അധികമാണ് അവര്‍ ഓരോ മാസവും ബാങ്കുകളില്‍ അടക്കെണ്ടാതായ തുക എന്നതിനാല്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല