സ്വന്തം ലേഖകന്‍: വിഖ്യാത പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ ലിയോനാര്‍ഡ് കോഹെന്‍ അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല.
സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്ന കൊഹെന്‍ 1934 സെപ്തംബപര്‍ 21ന് ക്യുബെക് വെസ്റ്റ്മൗണ്ടിലെ ഒരു ജൂത കുടുംബത്തിലാണ് ജനിച്ചത്. സ്പാനീക് സാഹിത്യകാരന്‍ ഫെഡെറികോ ഗ്രാഷ്യ ലോര്‍കയുടെ സ്വാധീനമാണ് കൊഹെനെ കവിതയുടെ ലോകത്തെത്തിച്ചത്. ഗ്രീക്ക് ദ്വീപായ ഹൈദ്രയിലേക്ക് മാറിയ കൊഹെന്‍ അവിടെവച്ചാണ് തന്റെ കവിതകളുടെ സമാഹാരമായ ‘ഫ്‌ളവേഴ്‌സ് ഫോര്‍ ഹിറ്റ്‌ലര്‍ (1964), നോവലുകളായ ദ ഫേവിറേറ്റ് ഗെയിംസ് (1963), ബ്യൂട്ടിഫുള്‍ ലോസേഴ്‌സ് (1966) എന്നിവ പ്രസിദ്ധീകരിച്ചത്.
സൂസന്ന, ഇന്‍ മൈ വൈഫ്, സോങ്‌സ് ഫ്രം എ റൂം, സോങ്‌സ് ഓഫ് ലവ് ആന്റ് ഹേറ്റ്, റോളിംഗ് സ്‌റ്റോണ്‍, ന്യൂ സ്‌കിന്‍ ഫോര്‍ ദ ഓള്‍ഡ് സെറിമണി, ഡെത്ത് ഓഫ് ദ ലേഡീസ് മാന്‍ തുടങ്ങിയവയാണ് പ്രമുഖ ആല്‍ബങ്ങള്‍. രണ്ടായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
1988 ല്‍ പുറത്തിറങ്ങിയ ‘ഐ ആം യുവന്‍ മാന്‍’ എന്ന പ്രശസ്തമായ ഗാനം പ്രണയം എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയിരുന്നു. ജൂത കൂടുബത്തില്‍ ജനിച്ച കോഹന്‍ പിന്നീട് സെന്‍ ബുദ്ധിസത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. 1994 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ പൂര്‍ണമായും സംഗീതത്തില്‍നിന്ന് വിട്ടുനിന്ന് ലോസ് ആഞ്ജലസിലെ സെന്‍ സെന്ററിലായിരുന്നു കോഹന്‍ താമസിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സംഗീതത്തിലേക്കുള്ള മടങ്ങിവരവിനോട്, ജീവിതം ഒരുപാട് പ്രശ്‌നങ്ങളും തിരിച്ചടികളും നിറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ കൂറെ അച്ചടക്കം പഠിച്ചു. ഇനി സംഗീതത്തിലേക്ക് മടങ്ങാം എന്നായിരുന്നു കോഹെന്റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല