ഒറിജിനല്‍ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരിസില്‍ മിസ്റ്റര്‍ സ്‌പോക്കിന്റെ കഥാപാത്രം അവതരിപ്പിച്ച ലിയോനാര്‍ഡ് നിമോയ് അന്തരിച്ചു. 83 വയസ്സായിരുന്ന നിമോയിയുടെ അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്. ലോസാഞ്ചലസിലെ വീട്ടില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് യുക്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്ന് നിമോയിയുടെ ഭാര്യ സൂസന്‍ ബേ നിമോയ് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തോട് പറഞ്ഞു.
ജീവിതം ഒരു പൂന്തോട്ടം പോലെയാണ്. നല്ല നിമിഷങ്ങളുണ്ടാകാം, പക്ഷെ ഒന്നും സൂക്ഷിച്ച് വെയ്ക്കാന്‍ സാധിക്കില്ല, ഓര്‍മ്മകളില്‍ അല്ലാതെ… ഇതായിരുന്നു നിമോയിയുടെ അവസാനത്തെ ട്വീറ്റ്. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരു മണിക്കായിരുന്നു അവസാന ട്വീറ്റ് സന്ദേശം എഴുതിയത്.
A life is like a garden. Perfect moments can be had, but not preserved, except in memory. LLAP
— Leonard Nimoy (@TheRealNimoy) February 23, 2015
യുഎസ് പ്രസഡിന്റ് ബരാക് ഒബാമ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ നിമോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിയോമിക്കുള്ള അനുശോചന സന്ദേശങ്ങള്‍ ട്വിറ്ററില്‍ ധാരാളം എത്തിയിട്ടുണ്ടായിരുന്നു. ആര്‍ഐപി ലിയോനാര്‍ഡ് ഹാഷ്ടാഗിന് കീഴിലായിരുന്നു ട്വീറ്റുകള്‍ മുഴുവനും.
കഴിഞ്ഞ വര്‍ഷമാണ് തനിക്ക് ഗുരുതരമായ ശ്വാസകോശ രോഗമുണ്ടെന്ന് നിമോയ് ലോകത്തോട് പറഞ്ഞത്. കഠിനമായ പുകവലി മൂലമാണ് തനിക്ക് അസുഖം ബാധിച്ചതെന്നും നിമോയ് പറഞ്ഞിരുന്നു. ദീര്‍ഘനാളുകള്‍ക്ക് മുന്‍പെ പുകവലി ഉപേക്ഷിച്ചിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഇപ്പോഴാണെന്നായിരുന്നു നിമോയിയുടെ പ്രതികരണം.
ഉക്രെയ്‌നില്‍നിന്ന് കുടിയേറി പാര്‍ത്ത മാതാപിതാക്കളുടെ മകനായി ബോസ്റ്റണിലാണ് നിമോയി ജനിച്ചത്. 1977ല്‍ ഐ ആം നോട്ട് സ്‌പോക്ക് ഓട്ടോബയോഗ്രഫി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1995ല്‍ ഐ ആം സ്‌പോക്ക് എന്ന പേരില്‍ ബയോഗ്രഫി പ്രസിദ്ധീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല