തിരു ഹൃദയ കഠിന വൃതത്തിന്റെ നിഴലില്‍ ലെസ്റ്റര്‍ വിശുദ്ധ മാതാവിന്റെ പള്ളിയങ്കണത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വി.കുര്‍ബ്ബാന ആരാധനയ്ക്ക് വിരാമമാകുന്നത് പുതുവര്‍ഷപ്പുലരിയില്‍. യുകെയിലെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടിയുള്ള കഠിന വൃതത്തില്‍ ലെസ്റ്റര്‍ മലയാളികളുടെ വി.കുര്‍ബ്ബാന ആരാധന 101 ദിവസം പിന്നിടുന്നത് പുതുവര്‍ഷപ്പുലരിയില്‍ ആണെന്നുള്ളത് അനുഗ്രഹങ്ങളുടെ മാറ്റ് കൂട്ടുന്നു.
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ മാസം 23 ന് ആരംഭിച്ച കുര്‍ബ്ബാന ആരാധന, പാരിഷ് വികാരി ഫാ: പോള്‍ നെല്ലിക്കുളം, കമ്മറ്റിയംഗങ്ങള്‍ സര്‍വ്വോപരി മുഴുവന്‍ കുടുംബങ്ങളുടെയും സഹായ സഹകരണങ്ങളാല്‍ സമ്പുഷ്ടമാണ്. ഫാ: ബേബി, വികാരി ഫാ: പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം നടന്ന രണ്ടു ദിവസത്തെ ധ്യാനത്തോട് അനുബന്ധിച്ചാണ് യുകെയിലെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടി നൂറ്റിയൊന്ന് ദിവസത്തെ കുര്‍ബ്ബാന ആരാധനാ ലെസ്റ്റര്‍ മലയാളികള്‍ ഏറ്റെടുത്തത്.
ഇതിനെത്തുടര്‍ന്ന് ഇംഗ്ലീഷ് പാരിഷ് അംഗങ്ങളും ലെസ്റ്ററിലെ മലയാളി കുടുംബങ്ങള്‍ക്കോപ്പം ചേരുകയുണ്ടായി. ലോകമെമ്പാടും നടക്കുന്ന ലക്ഷോപലക്ഷം കുര്‍ബ്ബാനകളുടെ അനുഗ്രഹം യുകെ കുടുംബങ്ങള്‍ക്ക് കിട്ടുമെന്നതും വളരെ സന്തോഷപ്രദം ആണെന്ന് ഇംഗ്ലീഷ് പാരിഷ് അംഗങ്ങള്‍ കരുതുന്നു.
പുതുവര്‍ഷപ്പുലരിയായ ഒന്നാം തീയ്യതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ഫാ: സോജി ഓലിക്കലിന്റെയും ഫ; പോള്‍ നെല്ലിക്കുളതിന്റെയുംകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ആരാധാന പ്രദക്ഷിണവും നടക്കും. തിരു.കുര്‍ബ്ബാന ആരാധനയുടെ നൂറ്റിയൊന്നാം ദിവസം പിന്നിടുന്ന പുതുവര്‍ഷ പുലരില്‍ സ്നേഹവിരുന്നോടെ പരിപാടികള്‍ അവസാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല