വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ മേയ് 12 ലസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊടിയേറ്റ് നടക്കും. 1.30 ന് നൊവേനയും തിരുനാള്‍ ബലിയും നടക്കും. ഫാ. ബാബു അപ്പാടന്‍ നേതൃത്വം നല്‍കും. ഫാ. സജി തോട്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. മാത്യു വണ്ടാലക്കുന്നേല്‍ വിശുദ്ധ കുര്‍ബാന ആശീര്‍വദിക്കും. തുടര്‍ന്ന് 3.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. 5.30 ന് കലാസന്ധ്യ, ഗാനമേള, ഏഴ് മണിക്ക് സ്‌നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല