സ്റ്റാന്‍ലി മാത്യു
ലെസ്റ്റര്‍ : മിഡ് ലാണ്ട്‌സിലെ ഏറ്റവും പ്രശസ്തവും, തിരുന്നാളിന്റെ തനിമപൂര്‍വ്വാധികം നിലനിറുത്തിക്കൊണ്ട് നടത്തപ്പെടുന്നതുമായ ലെസ്റ്റര്‍ പെരുന്നാള്‍ ഈ ഞായറാഴ്ച അതി ഗംഭീരമായി ആഘോഷിക്കുന്നു. പരിശുദ്ധ അമ്മയുടെയും,സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ പുണ്യവതിഅല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ സംയുക്തമായി ഏറ്റവും ആഘോഷപൂര്‍വ്വംകൊണ്ടാടുന്നു.
2012 ആഗസ്റ്റ് 26 നു ഞായറാഴ്ച ഉച്ചക്ക് 2 :00 മണിക്ക്കൊടിയേറ്റൊടെതിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു ആഘോഷമായ തിരുന്നാള്‍ദിവ്യബലിയും ലദീഞ്ഞും ഉണ്ടായിരിക്കും. വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍വഹിച്ചുകൊണ്ട് നടത്തപ്പെടുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിനു വര്‍ണ്ണാഭമായമുത്തുക്കുടകള്‍, കൊടി തോരണങ്ങള്‍ ബോള്‍ട്ടന്‍ ബീറ്റ്‌സിന്റെ ചെണ്ടമേളംഎന്നിവ അകമ്പടി അരുളും. സമാപന ആശീര്‍വാധത്തോടെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍അവസാനിക്കും.
തിരുന്നാളില്‍ പങ്കെടുക്കുന്ന ഓരോ ഭവനങ്ങള്‍ക്കും പ്രത്യേകം പാക്ക് ചെയ്തനേര്‍ച്ച പായസം വിതരണം ചെയ്യുന്നതായിരിക്കും .തിരുന്നാള്‍ ശുശ്രുക്ഷകള്‍ക്ക്ശേഷം ഭക്ത ജനങ്ങള്‍ക്കായി ഏറെ വിപുലമായ പരിപാടികളാണ് തിരുന്നാള്‍ കമ്മിറ്റിആസൂത്രണം ചെയ്തിരിക്കുന്നത്. തട്ടുകടകളില്‍ ചൂടന്‍ നാടന്‍ഭക്ഷണങ്ങള്‍വിളമ്പുമ്പോള്‍, കുപ്പി വളയും, കളിപ്പാട്ടവും,ബലൂണും, സ്ലൈഡുകളും,മിഠായികളും, റിബ്ബണ്‍ പൊട്ട്, തുടങ്ങി പെരുന്നാള്‍ ഇനങ്ങളെല്ലാം വില്പ്പനക്കെത്തും, കുട്ടികള്‍ക്കായുള്ള മാജിക്ക് പ്രദര്‍ശനം ഈതിരുന്നാളിന്റെ മറ്റൊരാകര്‍ഷണം ആവും, സംഗീത സാന്ദ്രത വിരിയിക്കാന്‍ നിരവധിഗായകര്‍ അണി നിരക്കുന്ന ഗാന മേളയും ഉണ്ടായിരിക്കും. അത്യാകര്‍ഷകങ്ങളായപരിപാടികള്‍ കോര്‍ത്തിണക്കി ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ്ദേവാലയത്തിലെ പെരുന്നാള്‍ അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായിപ്രസുദേന്തിമാര്‍ അറിയിച്ചു.
ആകാശത്തു വര്‍ണ്ണ വിസ്മയം വിരിയിക്കുന്ന ഗംഭീരമായ കരിമരുന്നു കലാപ്രകടനവും തിരുന്നളിനോടനുബന്ധിച്ചു തയ്യാറാക്കി ലെസ്റ്റര്‍ നാളിന്നുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത അത്യാടംബരമായ തിരുന്നാള്‍ ഗൃഹാതുരുത്വം ഉണര്‍ത്തുന്നതികഞ്ഞ അനുഭവം പകരും. തിരുന്നാളില്‍ സംബന്ധിക്കുന്നവര്‍ക്കായി വിഭവ സമൃദ്ധമായസ്‌നേഹ വിരുന്നും കമ്മിറ്റി ഒരുക്കുന്നുണ്ട്.
മാനസ്സികമായും, ആല്മീയമായും ഒരുങ്ങി എത്തി, തിരുന്നാളില്‍ ഭക്ത്യാദരപൂര്‍വ്വംപങ്കു ചേര്‍ന്ന്, വിശുദ്ധരുടെ ശക്തമായ മദ്ധ്യസ്ഥതയില്‍ ദൈവ കൃപ നേടുന്നതിനും,കുടുംബം അനുഗ്രഹീതമാവുന്നതിനും, ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിക്കുന്നതിനുംഇടവരുവാന്‍ ലെസ്റ്റര്‍ തിരുന്നാളിലേക്ക് പള്ളി വികാരി ഫാ പോള്‍ നെല്ലിക്കുളംഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.
തിരുന്നാളിനോടനുബന്ധിച്ച് അടിമ വെക്കുന്നതിനും, കഴുന്നുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല