എത്രയും ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ കല്ലത്തച്ചന്‍ വായിച്ചറിയാന്‍ …സഭയെയും സഭാനേതൃത്വത്തെയും എന്നും തികഞ്ഞ ഭവ്യതയോടെ മാത്രം കാണുന്ന മാഞ്ചസ്റ്റര്‍ നിവാസിയായ ഒരു വിശ്വാസി എഴുതുന്നത്.
അടുത്തകാലത്ത് യുകെയിലെ മലയാളികള്‍ക്കിടയിലെ വാര്‍ത്തയിലെ വ്യക്തി എന്ന പേരില്‍ ചില തല്‍പര കക്ഷികള്‍ നല്‍കിയ പുരസ്‌ക്കാരം അങ്ങേക്ക് കിട്ടിയതായി ഞാന്‍ വായിച്ചറിഞ്ഞു.ഈ നേട്ടത്തില്‍ ഒരു വിശ്വാസി എന്ന നിലയില്‍ അങ്ങേക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഉള്ളത് പറയുന്നത് അങ്ങേക്ക് വിഷമം ഉണ്ടാക്കുകയില്ലെങ്കില്‍ ഒരു കാര്യം പറയാം . ഈ പുരസ്ക്കാരത്തിനായി അങ്ങയെ പരിഗണിച്ചപ്പോള്‍ മാത്രമാണ് ഞാന്‍ അങ്ങയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് തന്നെ.യുകെയില്‍ സ്കോട്ട്ലന്‍ഡ് ഒഴികെയുള്ള സ്ഥലങ്ങളിലെ ഭൂരിപക്ഷം ആളുകളും അങ്ങയെക്കുറിച്ച് അറിയുന്നത് അങ്ങയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനു ശേഷമാണ്. പിന്നെ അങ്ങേക്ക് എങ്ങിനെ ഈ പുരസ്ക്കാരം കിട്ടിയെന്നത് യു കെയിലെ സാധാരണക്കാരനെ അതിശയിപ്പിക്കുന്നു.ഒരു പക്ഷെ ഇതേ ചിന്ത അങ്ങയുടെ മനസ്സില്‍ കൂടിയും കടന്നു പോയിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു.
സ്കോട്ട്ലന്‍ഡ് ഏരിയയില്‍ അങ്ങ് നടത്തിയ വചന സാക്ഷ്യവും വിശ്വാസ പ്രഘോഷണവും തികച്ചും മാതൃകാപരമാണ് എന്ന സത്യം ഇവിടെ വിസ്മരിക്കുന്നില്ല. അതേ സമയം യു കെയില്‍ ആകമാനം നിറഞ്ഞു നിന്ന ഒരു മഹാവ്യക്തിത്വം ആയിരുന്നു അങ്ങെന്നു ആരെങ്കിലും പറഞ്ഞാല്‍ ,അത് അങ്ങ് വിശ്വസിച്ചാല്‍ , അത് പറഞ്ഞു കുമ്പസാരിക്കേണ്ട ഒരു കള്ളമായി കാണാനേ ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് കഴിയൂ.
രണ്ടാം തലമുറയില്‍ യു കെയിലേക്ക് കുടിയേറിയ മലയാളികളില്‍ ഭൂരിപക്ഷവും ഞാനും അങ്ങും ഉള്‍പ്പെടുന്ന സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ആണെന്നതില്‍ തര്‍ക്കമില്ല.ഇവരുടെ ആധ്യാത്മിക ഉന്നമനത്തിനായി വൈദികരെ ഇങ്ങോട്ടയക്കാന്‍ തയ്യാറായ കേരളത്തിലെ സഭാനേതൃത്വത്തിന്റെ നിലപാട് തികച്ചും സ്തുത്യര്‍ഹമാണ്.അങ്ങടക്കം യു കെയുടെ വിവിധ ഭാഗങ്ങളിലെ ബഹുമാന്യരായ വൈദികര്‍ തങ്ങളുടെ അജപാലന ദൌത്യം വളരെ ഭംഗിയായി നിറവേറ്റുന്നുമുണ്ട്.അക്കൂട്ടത്തില്‍ അങ്ങും,ജോയ് ചെറാടിയില്‍ അച്ചനും ലിവര്‍പൂളിലെ ബാബു അപ്പാടനച്ചനും,മാന്ച്ചസ്റ്ററിലെ സജി മലയില്‍ പുത്തന്‍പുരയച്ചനും ബിര്‍മിംഗ്ഹാമിലെ സോജി ഓലിക്കലച്ചനും (എനിക്കറിയാവുന്നവര്‍ മാത്രമാണിത് മറ്റ് വൈദികരെയും വിസ്മരിക്കുന്നില്ല ) , എടുത്തു പറയേണ്ട വ്യക്തിതങ്ങള്‍ ആണ്.
>യു കെ മലയാളികള്‍ക്കിടയില്‍ വാര്‍ത്തയിലെ വ്യക്തിയാവാന്‍ തക്ക വണ്ണം ഒരു വ്യക്തിയും വളര്‍ന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നില്ല
തികച്ചും സ്വാര്‍ത്ഥന്‍മാരായ ചില കുബുദ്ധികള്‍ പണം ഉണ്ടാക്കാന്‍ വേണ്ടി( പുരസ്ക്കാരം വാങ്ങിയവര്‍ക്കും പരിപാടി അവതരിപ്പിച്ചവര്‍ക്കും ഒരു പൈസ പോലും നല്കിയില്ലെന്നത് ശ്രദ്ധിക്കുക) നടത്തിയ നാടകത്തില്‍ അറിഞ്ഞുകൊണ്ട് അങ്ങേക്ക് ഒരു റോള്‍ അഭിനയിക്കേണ്ടി വന്നുവെന്നത് തികച്ചും വേദനാജനകമായ കാര്യമാണ്.സഭയെയും വിശ്വാസികളെയും അധിക്ഷേപിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രസ്ഥാനം നല്‍കിയ പുരസ്ക്കാരം വാങ്ങിയപ്പോള്‍ കല്ലത്തച്ചന്‍ സ്വയം ഒരു ആത്മപരിശോധന നടത്തേണ്ടതായിരുന്നു.
കയ്യില്‍ സിഗരറ്റും ബിയര്‍ ഗ്ലാസുമേന്തിയ യേശുക്രിസ്തുവിന്റെ ചിത്രം പ്രസിദ്ധീകരിക്കുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഭ സ്വീകരിച്ച നിലപാടിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തവരുടെ കയ്യില്‍ നിന്നും അങ്ങ് അര്‍ഹിക്കാത്ത ഒരു പുരസ്ക്കാരം ഏറ്റു വാങ്ങിയതില്‍ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നു.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കത്തോലിക്കാ സഭാ വിശ്വാസി
മേല്‍പ്പറഞ്ഞത് എന്‍റെ മാത്രം അഭിപ്രായമാണ്.അങ്ങേക്കും സഭയിലെ മറ്റു വിശ്വാസികള്‍ക്കും വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടാവാം.ഞാന്‍ അടക്കമുള്ള സാധാരണക്കാരന്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ NRI മലയാളി പ്രസിദ്ധീകരിക്കും എന്നതിനാലാണ് ഈ കത്ത് അവര്‍ക്ക് അയച്ച് കൊടുക്കുന്നത്.മുകളില്‍ പറഞ്ഞ ഏതെങ്കിലും കാര്യങ്ങള്‍ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ കലലത്ത് അച്ചനെ ഏതെങ്കിലും രീതിയില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല