അമേരിക്കന്‍ വസ്ത്ര നിര്‍മ്മാതാക്കളായ ലീവൈസുമായി ചേര്‍ന്ന് ഗൂഗിള്‍ സ്മാര്‍ട്ട് ഡ്രസ് ഇറക്കുന്നു. പ്രോജക്ട് ജാക്ക്വാര്‍ഡ് എന്നാണ് പ്രൊജക്ടിന് പേരിട്ടിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗൂഗിള്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ലീവൈസുമായി ചേര്‍ന്നുള്ള ഗൂഗിളിന്റെ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഗൂഗിളിന്റെ എടിഎപി (അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്റ് പ്രോജക്ടാണ്) ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.
സാധാരണയായി ഗൂഗിളിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത് എക്‌സ് ലാബ്‌സിലാണ്. എന്നാല്‍ ഇവിടെ നിന്നല്ലാതെ മറ്റൊരു സ്ഥലത്തുനിന്നും ഗവേഷണം നടത്തുന്ന സംഘമാണ് എടിഎപി. ഇന്ററാക്ടീവ് തുണിത്തരങ്ങളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് എടിഎപി മേധാവി ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. ടച്ച് സ്‌ക്രീനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തുണിത്തരങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ടച്ച് സെന്‍സിറ്റീവ് വസ്ത്രങ്ങള്‍ എന്നത് ഗൂഗിളില്‍ നാളുകളായി ഗവേഷണം നടന്നു കൊണ്ടിരിക്കുന്ന കോണ്‍സെപ്റ്റാണ്. ടെക്‌നോളജിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സ്മാര്‍ട്ട് ഡ്രസ് എന്നത് ടെക് രംഗത്ത് നവീനമായ ആശയമാണ്.
ഗാഡ്‌ജെറ്റുകളെയും മറ്റും നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന എന്നാണ് മുന്‍നിര ടെക് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല