പുനൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലെത്തിയത് അല്പം വ്യത്യസ്ഥനായാണ്. പൂര്‍ണ സൈനിക വേഷത്തിലായിരുന്നു വരവ്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിക്ക് (ഒടിഎ) ധോണി അപ്രതീക്ഷിത അതിഥിയായി. സൈനിക വേഷത്തില്‍ ഒടിഎ സന്ദര്‍ശിക്കുന്ന ആദ്യ കായിക താരമെന്ന പദവിയും ധോണിക്കു ലഭിച്ചു.
ഒടിഎയില്‍ കമന്‍ഡാന്റ് ലഫ്. കേണല്‍ എസ്.എസ്. ജോഗ് ധോണിയെ സ്വീകരിച്ചു. ഒടിഎയിലെ ഓഫിസര്‍മാരുമായും കെഡറ്റുകളുമായും ധോണി സംസാരിച്ചു. ചെറുപ്പത്തില്‍ സൈനികരോടു നിറഞ്ഞ ആരാധനയായിരുന്നു. ഇപ്പോള്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്. കേണല്‍ പദവിയില്‍ സൈനിക വേഷത്തില്‍ കെഡറ്റുകളുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നു ധോണി പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് വിജയത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷമാണു ധോണിയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്. കേണല്‍ പദവി നല്കി ആദരിച്ചത്. കപില്‍ദേവിനു ശേഷം ക്രിക്കറ്റ് രംഗത്തുനിന്ന് ഈ പദവി ലഭിക്കുന്നയാളാണു ധോണി. ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കും കഴിഞ്ഞ വര്‍ഷം ലഫ്. കേണല്‍ പദവി ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല