അയര്‍ലന്‍ഡില്‍ മൂന്നാംലിംഗക്കാരോട് വിവേചനമെന്ന് റിപ്പോര്‍ട്ട്. ഗേ ആന്‍ഡ് ലെസ്ബിയന്‍ ഇക്വാളിറ്റി നെറ്റുവര്‍ക്ക് നടത്തിയ പഠനത്തിലാണ് ഗേ ആന്‍ഡ് ലെസ്ബിയന്‍ വിഭാഗത്തില്‍പ്പെട്ട 30 ശതമാനം ആളുകള്‍ ജോലി സ്ഥലത്ത് വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തിയത്.
എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ട പത്തില്‍ ഒരാള്‍ വിവേചനം നേരിട്ടതിനെ തുടര്‍ന്നും അധിക്ഷേപങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നും ജോലി ഉപേക്ഷിച്ചിട്ടുണ്ടെന്നും ഗ്ലെന്‍ അവരുടെ പഠനത്തില്‍ കണ്ടെത്തി.
എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റിയ സ്ഥലം ഏതാണെന്ന് കണ്ടെത്താനാണ് വര്‍ക്ക് പ്ലെയ്‌സ് ഇക്വാളിറ്റി ഇന്‍ഡക്‌സ് തയാറാക്കിയത്. എന്നാല്‍ ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ഗ്ലെന്‍ പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ 22നായിരിക്കും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടുക. ഇതിലാണ് എല്‍ജിബിടിക്ക് വിവേചനമില്ലാതെ ജോലി ചെയ്യാന്‍ പറ്റിയ കമ്പനി ഏതാണെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല