സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ഉമ്മ വക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയന്‍ പിടിയില്‍. വിദ്യാര്‍ഥികളെ ചുംബിക്കാന്‍ പഠിപ്പിച്ച ജബല്‍പുരിലെ ക്രൈസ്റ്റ് ചര്‍ച്ച് ഡയോസിയന്‍ ഹൈസ്‌കൂളിലെ ലൈബ്രേറിയന്‍ ഹാരി തിയോഫിലിസിനെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച അധ്യാപകരില്ലാത്ത സമയത്താണ് ഇയാള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ക്ലാസില്‍ കയറി വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കിയത്. ലൈബ്രേറിയന്‍ പഠിപ്പിച്ച പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ പറഞ്ഞതോടെ രക്ഷിതാക്കള്‍ ഞെട്ടി.
ക്ഷുഭിതരായ രക്ഷിതാക്കള്‍ പിറ്റേദിവസം തന്നെ സ്‌കൂളിലെത്തി ബഹളംവച്ചു. ലൈബ്രേറിയനെതിരെ നടപടി കൈക്കൊള്ളാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചതോടെയാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനായുള്ള നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല