സ്വന്തം ലേഖകന്‍: ലിബിയയിലെ സംഘര്‍ഷം, കോഴിക്കോട് സ്വദേശിയായ ഐടി ഉദ്യോഗസ്ഥനെ കാണാതായി. ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ ജോലി ചെയ്തിരുന്ന മലയാളി ഐടി ഉദ്യാഗസ്ഥന്‍ റെജി ജോസഫിനെയാണ് കാണാനില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കോഴിക്കോട് പേരാമ്പ്ര ചെമ്പ്ര കോളോത്തുവയല്‍ നെല്ലിവേലില്‍ കുടുംബാംഗമാണ് റെജി ജോസഫ്.
സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി പ്രോജക്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന റെജിയോടൊപ്പം നാലു സഹപ്രവര്‍ത്തകരെയും ദുരൂഹ സാഹചര്യത്തില്‍ കാണാനില്ലെന്നാണു റിപ്പോര്‍ട്ട്. ഇവരെ ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടു പോയതാണോയെന്നു സംശയമുണ്ടെങ്കിലും അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടതായും എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും റെജിയുടെ ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 31 നാണ് റെജി ഒടുവില്‍ ബന്ധുക്കളെ ബന്ധപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പാണു കുടുംബസമേതം ലിബിയയിലേക്കു പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല