സ്വന്തം ലേഖകന്‍: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ വിട്ടയച്ചു. ട്രിപ്പോളി സിര്‍ത്ത് സര്‍വകലാശാലയിലെ ജീവനക്കാരായ കര്‍ണാടക സ്വദേശികളെയാണു വിട്ടയച്ചത്. ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരെയാണു മോചിപ്പിച്ചതെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
നാലു പേരെയാണു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. ഇന്നലെയാണ് നാല് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. തലസ്ഥാനമായ ട്രിപ്പോളിക്കടുത്തു നിന്നാണ് നാല് ഇന്ത്യക്കാരെ തീവ്രവാദികള്‍ കടത്തിയത്. ട്രിപ്പോളി സര്‍വകലാശാലയിലെ അധ്യാപകരാണ് നാലുപേരും.
മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നനും ബാക്കിയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല