1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2016

സ്വന്തം ലേഖകന്‍: ലിബിയയില്‍ ഗദ്ദാഫിയെ അട്ടിമറിച്ചത് തന്റെ ഏറ്റവും വലിയ പിഴ, ഒബാമയുടെ കുറ്റസമ്മതം. അധികാരം ഏല്‍പ്പിക്കാന്‍ പറ്റിയ പിന്മുറക്കാരെ കണ്ടെത്താതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ നീക്കിയത് എട്ടു വര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ പിഴയാണെന്ന് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ്ഒബാമ കുറ്റസമ്മതം നടത്തിയത്.

2011 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിനൊടുവില്‍ ഗദ്ദാഫി പുറത്താകുകയും രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീഴുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വിവിധ തീവ്രവാദി ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായെന്നു മാത്രമല്ല, പാശ്ചാത്യ പിന്തുണയോടെ നിലവില്‍ വന്നതുള്‍പ്പെടെ മൂന്നു സമാന്തര സര്‍ക്കാറുകള്‍ ഭരണം അവകാശപ്പെട്ട് രംഗത്തത്തെുകയും ചെയ്തു.

സമ്പൂര്‍ണ അരാജകത്വം വാഴുന്ന രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും മറ്റു യൂറോപ്യന്‍ നേതാക്കളുമാണെന്ന് അടുത്തിടെ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
ലിബിയയിലെ സിവിലിയന്‍ ജനതയെ രക്ഷപ്പെടുത്താന്‍ ആവശ്യമായതെന്തും സ്വീകരിക്കാന്‍ 2011 മാര്‍ച്ചില്‍ ചേര്‍ന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് ട്രിപളിയില്‍ യു.എസും സഖ്യകക്ഷികളും ബോംബിങ് ശക്തമാക്കിയതും ഒക്ടോബറില്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയതും. ലിബിയന്‍ ദൗത്യത്തില്‍ അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍ വിവാദമാകുമയും ചെയ്തു. അഞ്ചു വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനിടെ പതിനായിരക്കണക്കിന് ലിബിയക്കാര്‍ കൊല്ലപ്പെടുകയും നാലു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായി രാജ്യം വിടുകയും ചെയ്തതായാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.