സ്വന്തം ലേഖകന്‍: എഴുനൂറിലധികം അനധികൃത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട മെഡിറ്ററേനിയനിലെ ലിബിയന്‍ ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ളത് കൊടും ക്രൂരതയുടെ കഥകള്‍. മനുഷ്യക്കടത്തുകാര്‍ ക്രൂരമായ വിധത്തിലാണ് നിസഹായരായ അനധികൃത കുടിയേറ്റക്കാരോട് പെരുമാറാറുള്ളതെന്ന് രക്ഷപ്പെട്ടവര്‍ വെളുപ്പെടുത്തുന്നു.
കണ്ണില്‍ച്ചോരയില്ലാത്ത പീഡനങ്ങള്‍ മറ്റു നിവൃത്തിയില്ലാത്തതിനാല്‍ സഹിക്കുകയായിരുന്നുവെന്ന് കുടിയേറ്റക്കാര്‍ പറയുന്നു. സൊമാലിയക്കാരനായ 16 വയസ്സുകാരന്‍ ജമാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കുടിയേറ്റക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം നുള്ളിപ്പെറുക്കിയുണ്ടാക്കിയ സമ്പത്ത് യാത്രക്കിടെ കൊള്ളയടിക്കപ്പെടുന്നു എന്നതാണെന്ന് ജമാല്‍ പറയുനു.
ഇത്തരം അനീതികള്‍ ചോദ്യം ചെയ്യുന്നവര്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കും ഇരയാകുന്നു. പട്ടിണി മൂലം മരിച്ചു വീഴുന്നവരും ധാരളം. മറ്റുരാജ്യങ്ങളിലേക്ക് മനുഷ്യരെ കള്ളക്കടത്തുനടത്തുന്നവര്‍ പലപ്പോഴും കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ പോലും അനുവദിക്കാറില്ല. വിശന്നു പൊരിഞ്ഞ ആരെങ്കിലും ഒരല്പം ഭക്ഷണം കൂടുതല്‍ ചോദിച്ചാല്‍ ക്രൂരമായ മര്‍ദ്ദനമായിരിക്കും ഫലം.
ബോട്ടിലാണെങ്കില്‍ കൊള്ളാവുന്നതിലും അധികം ആളുകളെ കുത്തിനിറച്ചിരിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ മരിച്ചവര്‍ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 30,000 ആയെന്ന് അന്താരാഷ്ട്ര സംഘടനയായ ഐഒഎമ്മിന്റെ കണക്കുകള്‍ കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല