1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2024

സ്വന്തം ലേഖകൻ: ഇന്‍ഫ്‌ളൂവന്‍സേഴ്‌സുമായി കൊളാബ് ചെയ്ത് സ്ഥാപനങ്ങളും ബ്രാന്‍ഡുകളും റെസ്റ്റോറന്റുകളും പരസ്യങ്ങളും പ്രൊമോഷനും ചെയ്യുന്നത് പതിവായ കാര്യമാണ്. യുഎഇയിൽ പ്രൊമോഷൻസിനും പരസ്യങ്ങൾക്കും ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുന്നവർ ഇനി പ്രത്യേക ശ്രദ്ധിക്കണം.

ഇത്തരം ആവശ്യങ്ങൾക്കായി ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുക്കുമ്പോൾ ലൈസൻസ് ഉള്ളവരാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദബി സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.

സാമ്പത്തിക വകുപ്പിൻ്റെ ലൈസൻസ് ഇല്ലാതെ ഇൻഫ്ലൂവൻസേഴ്സിനെ വെച്ച് പരസ്യം ചെയ്യാൻ പാടില്ലെന്നാണ് സാമ്പത്തിക വകുപ്പ് അറിയിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ഇത്തരത്തിൽ പരസ്യം ചെയ്യുന്നവർക്ക് നല്ല പിഴ ശിക്ഷയായി ലഭിക്കുെമന്നും സാമ്പത്തിക വകുപ്പ് അറിയിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്ക് 10000 ദിര്‍ഹം വരെയാണ് പിഴയായി ചുമത്തുക.

കഴിഞ്ഞ ദിവസമാണ് സാമ്പത്തിക വികസന വകുപ്പ് വിവരം പങ്കുവെച്ചത്. പിഴയ്ക്ക് പുറമെ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.