ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍റെ (ലിമ) കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ മേഴ്സിസൈഡ് ഒന്നാകെ വ്യാപിപ്പിക്കുകയും, ഇന്ത്യന്‍ സാംസ്കാരി പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലിമ സംഘടിപ്പിക്കുന്ന രണ്ടാമത് പാരീഷ്ഹാളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
മെയ് അഞ്ചാം തീയതി രാവിലെ ഒന്‍പത് മണിയ്ക്ക് നടത്തുന്ന ചടങ്ങില്‍ സെന്‍റ് ജോസഫ് ഇടവക വികാരി റവ. ഫാദര്‍ റോജര്‍ ക്ലാര്‍ക്ക് ഡാന്‍സ് സ്കൂളിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.
ഭാരത സര്‍ക്കാരിന്‍റെയും യൂണിവേഴ്സിര്റി ഗ്രാന്‍ഡ് കമ്മീഷന്‍യും അംഗീകാരത്തോടെ ഇന്‍ഡ്യയിലെ പ്രാചീന കലകളുടെ പ്രചാരണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനമായ പ്രാചീന കലാകേന്ദ്രയില്‍ നിന്നും ഭരതനാട്യം അഭ്യസിച്ച് നൃത്ത വിഭൂഷണ്‍ പദവി കരസ്ഥമാക്കിയ ശ്രീമതി റെനി ഭട്ടാചാര്യ ലിമ ബെര്‍ക്കിന്‍ഹെഡ് സ്കൂളിന്‍റെ പ്രധാന അധ്യാപികയായി സ്ഥാനമേല്‍ക്കും.
ലിമയുടെ ബെര്‍ക്കിന്‍ഹെഡ് ഡാന്‍ഡ് സ്കൂളിന്‍റെ ഉദ്ഘാടന ചടങ്ങുകളിലേക്ക് എല്ലാ മേഴ്സിസൈഡ് മലയാളികളെയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി ഉടന്‍ ബന്ധപ്പെടുക.
ഉദ്ഘാടനദിവസം തല്‍സമയ രജിസ്ട്രേഷന് സൌകര്യമുണ്ടായിരിക്കുന്നതാണ്.
സ്ഥലം- സെന്‍റ് ജോസഫ് പാരീഷ് ചര്‍ച്ച്. മോര്‍ട്ടെന്‍ റോഡ്, അപ്ടോണ്‍, വിരാല്‍, സിഎച്ച്49 6എല്‍ജെ.
ബന്ധപ്പെടുക- ജിനോയ് മാഡന്‍- 079985118737/01516780544
സോജന്‍ തോമസ്- 07736352874
ബിജോ ജോര്‍ജ്ജ്- 07886247099
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല