ടോം ജോസ് തടിയംപാട്: ലിവര്‍പൂളിലെ ആദ്യ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA) ഓണഘോഷതോടൊപ്പം ലിവര്‍പൂളില്‍ ആദ്യമെത്തിയ മലയാളി കൊച്ചി സ്വദേശി മംഗലത്ത് പയ്യംബിള്ളില്‍ നാരായണന്‍ പ്രഭാകര്‍ജിയെയും ലിവര്‍പൂളില്‍ ആദ്യമായിയെത്തി നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ച കോട്ടയം കീഴൂര്‍ സ്വദേശി കുന്നശ്ശേരിയില്‍ തെരേസ അബ്രഹതെയും ആദരിച്ചു കൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കാന്‍ തയ്യാറെടുക്കുകയാണ്.
പ്രഭാകര്‍ജി ലിവര്‍പൂളില്‍ എത്തിയത് 1963 ലാണ്, പിന്നിട് ഇവിടെ വന്ന മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായികൂടിയയിരുന്നു എന്നു പഴമക്കാര്‍ പറയുന്നു. 1970 ല്‍ നഴ്‌സിംഗ് പഠനത്തിനു വേണ്ടി എത്തിയ തെരേസ പഠനം പൂര്‍ത്തിയാക്കി ലിവര്‍പൂളില്‍ തന്നെ നേഴ്സ്സായി ജോലിയില്‍ പ്രവശിച്ചപ്പോള്‍ അന്നുവരെ ഒരു മലയാളി നേഴ്‌സ് ഇല്ലാതിരുന്നിടത് ഒരു മലയാളി സാന്നിതൃം രൂപപ്പെടുകയാണ് ഉണ്ടായത് ഇവരെ ആദരിക്കുമ്പോള്‍ ലിമ ചരിത്രപരമായ ഒരു നിയോഗം ഏറ്റെടുക്കുകകൂടിയാണ് ചെയ്യുന്നത്.
ഈ വരുന്ന ശനിയാഴ്ച്ച ലിമ നടത്തുന്ന ഓണാഘോഷപരിപാടിയില്‍ വച്ചാണ് ഇവരെ സ്വികരിക്കുന്നത് ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായികഴിഞ്ഞു എന്ന് ഈ കഴിഞ്ഞ ചൊവ്വഴ്ച്ച കൂടിയ കമ്മറ്റിയില്‍ LIMA സെക്രെട്ടെറി മാത്യു അലക്‌സാണ്ടര്‍ അറിയിച്ചു. പ്രസിഡണ്ട് ജോഫി ജോസിന്റെ ആദ്യക്ഷതയില്‍ കമ്മറ്റികൂടിയത് , പ്രോഗ്രം കൊടിനെറ്റര്‍ സോജന്‍ തോമസ് നടക്കാന്‍ പോകുന്ന പ്രോഗ്രമുകളെപറ്റി വിശധികരിച്ചു സ്‌പോര്‍ട്‌സ് വിഭാഗം കോഡിനെറ്റര്‍ ഹരി ഗോപാലക്രിഷ്ണ്ണന്‍ കായിക മത്സരങ്ങള്‍ നടത്തുന്നതിനെ പറ്റിയും വിശദീകരിച്ചു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ന്റെ ഈ വര്‍ഷത്തെ ഓണം വിജയിപ്പിക്കുന്നതിന് വേണ്ടി ലിമയുടെ പഴയ പ്രവര്‍ത്തകര്‍ എല്ലാം ഒറ്റമനസോടെ രംഗത്ത് ഇറങ്ങികഴിഞ്ഞു.
.
അത്തപ്പൂക്കളവും മഹാബലി എഴുന്നെള്ളത്തും പുലികളിയും , വടംവലി മത്സരവും കുട്ടികളുടെ വിവിധ കലപരിപാടികള്‍ എല്ലാം അണിയറയില്‍ ഒരുങ്ങികഴിഞ്ഞു. ഈ വരുന്ന 17 ശനിയാഴ്ച്ച( 17/ 09/16) വിസറ്റൊന്‍ ടൌണ്‍ ഹാളില്‍ വച്ചാണ് ഓണം ആഘോഷം നടക്കുന്നത്.
ലിമയുടെ കമ്മറ്റി അംഗങ്ങള്‍ മിക്കവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു . സമ്മേളനത്തില്‍ വച്ച് GCSC, . A ലെവല്‍, എന്നിപരിക്ഷകളില്‍ ഒന്നാം സ്ഥാനം ലഭിച്ച കിട്ടികളെയും സമൂഹത്തില്‍ എടുത്തുപറയാവുന്ന സംഭവനകള്‍ നല്കിയവരെയും ആദാരിക്കനും തിരുമാനിച്ചു . നിങള്‍ ഈ വര്‍ഷത്തെ ലിമയുടെ ഓണാഘോഷത്തില്‍ പങ്കെടുത്താല്‍ അത് ഒരു പുതിയ അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.
LIMA യുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാനും, കാലപരിപാടികള്‍ അവധരിപ്പിക്കാനും ആഗ്രഹിക്കുന്നവരും ,അതോടൊപ്പം നിങളുടെ കുട്ടികള്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന പരികഷകളില്‍ ഉന്നതവിജയം നേടിയുട്ടെങ്കിലും താഴെകാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നു ..ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പമായിരിക്കട്ടെ , ഇനിയും ടിക്കെറ്റെടുക്കാത്തവര്‍ ഉടന്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക
ജോസ് മാത്യു 07906415736
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പോസ്റ്റ് കോഡ് താഴെ കൊടുക്കുന്നു Whiston town hall ,prescot L35 3QX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല