ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് രൂപീകരിച്ച് ഈ ആഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തുടക്കം മുതല്‍ ഇന്നുവരെയും വളരെ വ്യത്യസ്ഥതയോടെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ലിമ ഈ പുതിയ സംവിധാനം ലിമയോടു സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു.
കൊച്ചു കുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ച കലാ കായിക പരിപാടികളില്‍ പങ്കെടുക്കുവാനും അവരുടെ മികവു തെളിയിക്കുവാനും ഉതകുന്ന രീതിയിലുള്ള പ്രോഗ്രാമുകളായിരിക്കും ക്രമീകരിക്കപ്പെടുക. ഇന്നത്തെ യുകെ യിലെ ജിവിത സാഹചര്യത്തില്‍ മറ്റു ടെന്‍ഷനുകള്‍ ഒന്നുമില്ലാതെ സന്തോഷത്തോടെ സൗഹൃദപരമായി കുറച്ചു സമയം ചിലവഴിക്കാന്‍ നാമെല്ലാം ആഗ്രഹിക്കുന്ന ഒന്നാണല്ലോ. നാമെല്ലാവരും ചേര്‍ന്ന് ലിമയുടെ ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചാല്‍ അത് നമ്മളെ ഉള്‍ക്കൊള്ളുന്ന ഈ സമൂഹത്തില്‍, നമ്മളില്‍ തന്നെ വളരെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മാര്ച് 7 നു ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ ഫാമിലി ഫണ്‍ ക്ലബ് തുടക്കത്തില്‍ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചകളില്‍ വൈകിട്ട് 4.00 മണി മുതല്‍ 7.00 മണി വരയുള്ള സമയത്തായിരിക്കും പ്രവര്‍ത്തിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഷാജു ഉതുപ്പ്, ടെലി. 07931591307. സെക്രട്ടറി, ജോയി അഗസ്റ്റി, ടെലി, 07979188391. ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ് ടെലി. 07728474810.
വിലാസം: ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ച്, 55 ഷീല്‍ റോഡ്, ലിവര്‍പൂള്‍, എല്‍63എഡി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല