സ്വന്തം ലേഖകന്‍
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അവതരണ മികവിലും സാങ്കേതിക വിദ്യയിലും അംഗപങ്കാളിത്തത്തിലും തങ്ങളെ വെല്ലാന്‍ യു കെയില്‍ മറ്റൊരു മലയാളി സംഘടന ഇല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ പന്ത്രണ്ടാമത് ഓണക്കാഴ്ച ഓണത്തപ്പ കുടവയറാ ഇന്നലെ രാവിലെ പതിനൊന്നു മണി മുതല്‍ നോസ്ലി ലീഷര്‍ പാര്‍ക്കില്‍ വെച്ച് നടന്നു.സമത്വത്തിന്റെയും, സമൃദ്ധിയുടെയും ശതകാല സ്മരണകളെ തൊട്ടുണര്‍ത്തി പൊന്നോണക്കാഴ്ചയുടെ നിറവസന്തമൊരുക്കിയ ലിമയുടെ ഓണാഘോഷം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും പരിപാടികളിലെ വൈവിധ്യം കൊണ്ടും ഉത്സവപ്രതീതിയുണര്‍ത്തി.
നോസ്ലി എം പി ജോര്‍ജ് ഹൌറത്ത്,ഹെയില്‍വുഡ് ഡെപ്യൂട്ടി മേയര്‍ എട്ന ഫിന്നെരാന്‍ നോര്‍ക്ക ഡയരക്ടര്‍ ഇസ്മയില്‍ റാവുത്തര്‍,മുന്‍ മന്ത്രിയും കോതമംഗലം എം എല്‍ എ യുമായ ടി യു കുരുവിള,യുക്മ പ്രസിഡണ്ട് വിജി കെ പി എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.വിവിധ മേഖലകളിലെ മികവിന് ജ്യോതിസ്,ടെസ്ലി,റിന്‍ജു,അലീന എന്നിവര്‍ക്ക് അച്ചീവ്മെന്റ് അവാര്‍ഡുകള്‍ നല്‍കപ്പെട്ടു.
അതിനൂതനമായ സാങ്കേരിത വിദ്യ സമന്വയിപ്പിച്ചവതരിപ്പിച്ച ലിമ അവതരണഗാനം ദൃശ്യവിസ്മയങ്ങളുടെ പൊന്നോണം കാണികള്‍ക്ക് സമ്മാനിച്ചു . ലിവര്‍പൂളിന്റെ നിറ വസന്തമായ കലാകാരന്‍ ജോയ് ആഗസ്തി അവതരിപ്പിച്ച ചാക്യാര്‍കൂത്ത് ‘മാവേലിനാട്’ ഒരു പതിറ്റാണ്ട് പിന്നിട്ട ലിവര്‍പൂള്‍ മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ ഇന്നിന്റെ നാട് ഏട് തുറന്നു കാട്ടിയതോടൊപ്പം നടന ചാതുരിയിലൂടെ സമകാലിക സംഭവങ്ങളെ അതിമനോഹരമായി കോര്‍ത്തിണക്കി വേറിട്ട കാഴ്ചകളുടെ ഒരു പൂക്കാലം തന്നെ കാണികള്‍ക്ക് സമ്മാനിച്ചു..
ലിമ യുവയും, കിഡ്‌സ് ക്ലബും ചേര്‍ന്നൊരുക്കുന്ന അതിഹൃദ്യമായ നൃത്തനൃത്യങ്ങല്‍, തിരുവാതിര, ശിങ്കാരിമേളം, മാവേലി മന്നന് വരവേല്‍പ്പ്, നാടന്‍ കലാരൂപങ്ങള്‍, ലിവര്‍പൂള്‍ കോക്കനട്ട് ക്രൂസ് അവതരിപ്പിക്കുന്ന നോണ്‍ സ്‌റ്റോപ്പ് കോമഡി കോക്കനട്ട് ഷോ എന്നിവയുള്‍പ്പെടെ ഒരു വമ്പന്‍ കലാവിരുന്നാണ് ലിമ ഒരുക്കിയത്.വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിയിരുന്നു.
രാത്രി എട്ടരയോടെ ആഘോഷപരിപാടികള്‍ സമാപിച്ചപ്പോള്‍ മനസില്‍ അവശേഷിച്ചത് ഒരേ ഒരു ചോദ്യമായിരുന്നു.ഒരു പ്രാദേശിക സന്ഘ്ടനയ്ക്ക് ഇതെങ്ങിനെ കഴിയുന്നു ? സ്റ്റേജും അവതരണ ഗാനവും മാത്രം മതി ഈ സംഘടനയുടെ മാറ്റളക്കുവാന്‍…….. ..ഇത്രയും അടുക്കും ചിട്ടയുമായി മികവാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുവാനും സമയ ബന്ധിതമായി തീര്‍ക്കുവാനും ഇവര്‍ക്കെങ്ങിനെ കഴിയുന്നു ? ഏതൊരു സംഘടനയും അസൂയപ്പെടുന്ന ഈ അപൂര്‍വ നേട്ടത്തിന് പിന്നില്‍ എന്താണ് ?
ഉത്തരം ഒന്നുമാത്രം …നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവുമുള്ള ഒരുകൂട്ടം നല്ലമനസുകള്‍ ഒരുമിക്കുമ്പോള്‍ ഇവിടെ വിസ്സ്മയക്കാഴ്ചകള്‍ വിരിയുകയാണ്.മറ്റു സംഘടനകള്‍ക്ക് മാതൃകയായി…. അതേ ..തലക്കെട്ടില്‍ പറഞ്ഞത് സത്യമാണ് ..ലിമയോട് കിടപിടിക്കാന്‍ ഒരു സംഘടന യു കെയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല