ടോം ജോസ് തടിയംപാട്: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA) ഓണഘോഷത്തെ അതുക്കും മേലെ എന്നു പറയുന്നതില്‍ തെറ്റില്ല . വന്ന മുഴുവന്‍ ആളുകളുടെയും വളരെ ശക്തമായ സഹകരണവും പിന്തുണയും കൊണ്ട് ഓണം ഒരു ചരിത്രവിജയമായി എന്നു പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു.
രാവിലെ 11 മണിക്കു തന്നെ കുട്ടികള്‍ ആരംഭിച്ചിരുന്നു പിന്നിട് സ്ത്രികളുടെയും , കുട്ടികളുടെയും , പുരുഷന്മാരുടെയും ആവേശകരമായ വടംവലി കാണികളെ അകൃഷിച്ചു കായിക മത്സരങ്ങള്‍ക്കു ശേഷം സമര്‍ഥമായ ഓണസദ്യ വളരെ മനോഹരമായി വിളമ്പി എല്ലവര്‍ക്കും നല്‍കി . പിന്നിട് മഹാബലി എഴുന്നെള്ളതിനു ശേഷം നടന്ന സംസ്‌കാരിക സമ്മേളനം മഹാബലിയും ലിമ പ്രസിന്റും കമ്മറ്റി അംഗങ്ങളും സ്‌പോണ്‍സര്‍മാരും കൂടി നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്തു.
പ്രസിന്റ് ജോഫി ജോസ് , സെക്രെട്ടെറി മാത്യു അലക്‌സാണ്ടര്‍ ,ഫെലിക്‌സ് അലക്‌സണ്ടെര്‍, എന്നിവര്‍ ഓണശംസകാന്‍ നേര്‍ന്നു സംസാരിച്ചു.
തിരുവാതിരയോട് കൂടി ആരംഭിച്ച കലപരിപാടികള്‍ വൈക്കുന്നേരം 7 മണിവരെ തുടര്‍ന്നു കലാപരിപാടികള്‍ മികവുറ്റ കലാകാരന്‍ മാരുടെയും കലാകാരികളുടെയും പ്രകടനംകൊണ്ട് അനുഗ്രഹിതരായിരുന്നു .
.ലിവര്‍പൂളില്‍ ആദ്യമെത്തിയ മലയാളി കൊച്ചി സ്വദേശി മംഗലത്ത് പയ്യംബിള്ളില്‍ നാരായണന്‍ പ്രഭാകര്‍ജിയെയും ലിവര്‍പൂളില്‍ ആദ്യമായിയെത്തി നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ച കോട്ടയം കീഴൂര്‍ സ്വദേശി കുന്നശ്ശേരിയില്‍ തെരേസ അബ്രഹതെയും ഓണ വേദിയില്‍ വച്ച് മോമേണ്ടോ നല്‍കി ആദരിച്ചതിലൂടെ. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
പ്രഭാകര്‍ജി ലിവേര്‍പൂളില്‍ എത്തിയത് 1963 ലാണ്, പിന്നിട് ഇവിടെ വന്ന മലയാളികള്‍ക്ക് എല്ലാം അദ്ദേഹം ഒരു വലിയ സഹായികൂടിയയിരുന്നു എന്നു പഴമക്കാര്‍ പറയുന്നു .1970 ല്‍ നഴ്‌സിംഗ് പഠനത്തിനു വേണ്ടി എത്തിയ തെരേസ പഠനം പൂര്‍ത്തിയാക്കി ലിവര്‍പൂളില്‍ തന്നെ നേഴ്സ്സായി ജോലിയില്‍ പ്രവശിച്ചപ്പോള്‍ അന്നുവരെ ഒരു മലയാളി നേഴ്‌സ് ഇല്ലാതിരുന്നിടത് ഒരു മലയാളി സാന്നിതൃം രൂപപ്പെടുകയാണ് ഉണ്ടായത്
GCSE പരിക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ച അമി വേറൊനിക്ക സണ്ണി , ഐലിന്‍ ആന്റോ എന്നിവര്‍ക്ക് ലിമ പ്രസിഡണ്ട് ജോഫി ജോസ്,സെക്രെട്ടെറി മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു
നാട്ടില്‍നിന്നുകൊണ്ടുവന്ന രണ്ടു കോഴിയെ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 20000 രൂപയാണ് ലേലത്തില്‍ എല്ലാവരും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. വിസ്‌ടോന്‍ ടൌണ്‍ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. വടം വലിയില്‍ ഒന്നാം സമ്മാനം നല്‍കിയത് നാട്ടില്‍നിന്നുകൊണ്ടുവന്ന ഞാലിപൂവന്‍ കുലയായിരുന്നു രണ്ടാം സമ്മാനം ചെന്തെങ്ങിന്റെ കരിക്കിന്‍ കുലയായിരുന്നു .അങ്ങനെ പുതുമകള്‍ കൊണ്ട് ഇപ്രാവശൃത്തെ LIMAയുടെ ഓണം വ്യത്യസ്തമായി.
LIMA യുടെ സ്‌പോര്‍ട്‌സ് വിഭാഗം കോഡിനെറ്റെര്‍ ഹരികുമാര്‍ ഗോപാലനും
ആര്‍ട്‌സ് വിഭഗം കോഡിനെറ്റെര്‍ സോജന്‍ തോമസും പരിപാടികള്‍ ക്രമികരിക്കുന്നതില്‍ നന്നായി വിജയിച്ചു എന്നു പറയാം. പരിപാടിയില്‍ പങ്കെടുത്ത എല്ലാവരും തികഞ്ഞ സന്തോഷത്തോടെ ഒരു ഓണം കൂടിയ സന്തോഷത്തിലാണ് വീട്ടിലേക്ക് തിരിച്ചു പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല