ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍, ലിമസംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളും, ഓള്‍ യു.കെ. വടംവലി മത്സരവും സെപ്റ്റംബര്‍ 17-ന് ലിവര്‍പൂള്‍ സെന്റ് ജോണ്‍ ബോസ്‌കോ ആര്‍ട്‌സ് കോളേജില്‍ നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം, വിഭവ സമൃദ്ധമായ ഓണസദ്യ, ഗൃഹാതുരത്വമുണര്‍ത്തുന്ന നാടന്‍ കലാരൂപങ്ങള്‍, യുവ പ്രതിഭകള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ കലാവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്.
പൂക്കളമത്സരത്തിലെ വിജയിക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍
കോര്‍ഡിനേറ്റര്‍മാരായ സുനിത ജോര്‍ജ്, മെലീസ ഇമ്മാനുവേല്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് . ഓണാഘോഷങ്ങളോടനുബന്ധിച്ച് ലിമ സംഘടിപ്പിക്കുന്ന മൂന്നാമത് ഓള്‍ യു.കെ. വംവലി മത്സരത്തിന് കോര്‍ഡിനേറ്റര്‍മാരായ ഹരികുമാര്‍ ഗോപാലന്‍, ജോഷി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കും. ഇതിനോടകം തന്നെ വടംവലി മത്സരത്തിന് നല്ല പ്രതികരണം ലഭിച്ചു കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വാശിയേറിയ മത്സരത്തിനാവും ലിവര്‍പൂള്‍ സാക്ഷ്യം വഹിക്കുക. പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ഈ സംരംഭം വന്‍ വിജയമാക്കാന്‍ ലിമ എല്ലാവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
ഹരികുമാര്‍ ഗോപാലന്‍ – 07963387035/ 01512288773, ജോഷി ചാക്കോ- 07894959430, സുനിതാ ജോര്‍ജ് – 07533763460, മെലീസ ഇമ്മാനുവേല്‍ – 077371310
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല