ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ 12 മതു വാര്‍ഷിക സമ്മേളനവും ക്രിസ്തുമസ്സ് പുതുവല്‍സര ആഘോഷങ്ങളും ജനുവരി 14 നു നടത്തപ്പെട്ടു. ലിവര്‍പൂളിലെ Kensington fields community Centre വച്ചു നടത്തപ്പെട്ട ആഘോഷങ്ങള്‍ പ്രസിഡന്റ് ടിജോ തോമസ്സിന്റെ നേതൃത്തത്തില്‍ ഉച്ചയ്ക്കു രണ്ട്മ ണിയോടു കൂടി ആരംഭിച്ചു.
ക്രിസ്തുമസിന്റെയും പുതുവല്‍സരതിന്റെയും നിറവില്‍ ലിവര്‍പൂളിലെ മലയാളികള്‍ക്കായി നിറപ്പകിട്ടര്‍ന്ന അനേകം കലാ വിരുന്നുകളും, ക്രിസ്തുമസ് ഡിന്നറും, ക്രമീകരിച്ചിരിന്നു. ഈ ആഘോഷ പരിപാടികള്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കു മറക്കാനാവാത്ത
ഒന്നായിരുന്നു എന്നതില്‍ സംശയമില്ല. ആഘോഷത്തോടനുബന്ധിച്ച് ലിമയുടെ വാര്‍ഷിക സമ്മേളനം നടത്തപ്പെടുകയും 2012
പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള സാരഥികളെ തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല