യുകെ മലയാളി നേഴ്‌സ്മാരുടെ ഔദ്യോഗിക പ്രയാണത്തില്‍ ഒരു നാഴികക്കല്ലിന് അടിത്തറയിട്ടുകൊണ്ട് മെയ് 2 ശനിയാഴ്ച യുക്മ നേഴ്സ്സസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം ലിവര്‍പൂളില്‍ നടത്തപ്പെടുകയാണ്. ഈ ചരിത്ര സംഭവത്തെ ഉജ്ജ്വലമാക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ഇതിന് ആതിഥ്യം വഹിക്കുന്ന ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക)യുടെ അമരക്കാരായ ശ്രീ തോമസ് ജോണ്‍ വാരികാട്ട്, ശ്രീ എബി മാത്യു, ശ്രീ ചാക്കോച്ചന്‍ മത്തായി എന്നിവര്‍ സംയുക്തമായി അറിയിക്കുകയുണ്ടായി.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലതികമായി യുകെയിലെ ആരോഗ്യമേഘലകളില്‍ പ്രവര്‍ത്തിക്കുന്ന നേഴ്‌സ്മാര്‍ ഉള്‍പ്പെടുന്ന പ്രൊഭഷണലുകള്‍ നാനാവിധമായ പ്രതിസന്ധികളെ കാലത്തിന്റെ തികവില്‍ നേരിടേണ്ടതായി വരുന്നു. ഈ ദുരവസ്ഥക്കെതിരെ ശക്തമായ നിലപാടുകളുമായി യു എന്‍ എഫ് എന്ന സംഘടനയ്ക്ക് ബീജാവാപം നല്‍കുന്നതിലൂടെ യുക്മ കാലഘട്ടത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണെന്ന് അവര്‍ തുടര്‍ന്ന് പ്രസ്താവിച്ചു.
ഈ സമ്മേളനത്തിലേക്ക് ബന്ധപ്പെട്ടവരെ ലിംക സര്‍വ്വാല്‍മന സ്വാഗതം ചെയ്യുന്നു.
വേദി: ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ്‌സ്വാന്‍ ലിവര്‍പൂള്‍ L13 4DH
സമയം: 9 മണി മുതല്‍ 3 മണി വരെ
സമ്മേളനത്തില്‍ പങ്കെടുക്കുന്നവരോടൊപ്പമുള്ള മുതിര്‍ന്ന കുട്ടികള്‍ക്കായി വ്യക്തിത്വവികസന വര്‍ക്ക്‌ഷോപ്പും ജൂനിയര്‍ കുട്ടികള്‍ക്കായി കളറിംങ്ങ് സെക്ഷനും ആരോഗ്യ മേഖലയില്‍ നിന്നല്ലാത്ത ജീവിത പങ്കാളികള്‍ക്കായി ആരോഗ്യ പരിപാലന ബോധവല്‍ക്കരണ ക്ലാസ്സുകളും തല്‍ദിവസം ഒരുക്കിയിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍സി ജോയ് , എബ്രഹാം ജോസ് 07463612106, ബിജു പീറ്റര്‍ 07970944925, email: uukmanurses@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല