1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2015


സ്വന്തം ലേഖകന്‍

സിബിയെയും അസ്സിയെയും നമ്മള്‍ മറക്കാറായിട്ടില്ല . അവര്‍ രണ്ടു പേരെയും നമ്മള്‍ നെഞ്ചില്‍ ഏറ്റിയിട്ട് കാലം അധികമായിട്ടില്ലല്ലോ. ഒരു സമൂഹത്തിന്റെ മനസ്സിനെ, മനസ്സാക്ഷിയെ ഒന്നടങ്കം പ്രോജ്ജ്വലമായി ഉദ്ദീപിപ്പിച്ച മറ്റൊരു സംഭവം അടുത്തിടെ നമ്മുടെ സമൂഹത്തില്‍ നടന്നിട്ടില്ല എന്ന് തന്നെ പറയാം. സ്വന്തം വൃക്ക സ്വമനസ്സാലെ, നിസ്വാര്ഥമായി തീര്ത്തും അപരിചിതരായ രണ്ടു പേര്ക്ക് നല്കി മനുഷ്യത്വത്തിന്റെ സുവിശേഷം പ്രവൃത്തിയിലൂടെ പ്രഘോഷിച്ച ഇവര്‍, ഒരു വലിയ സന്ദേശം നല്കുകയായിരുന്നു .ഇനിയും വറ്റാത്ത, വരളാത്ത മനുഷ്യ നന്മയുടെ വിത്തുകള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ വിതച്ചു കഴിഞ്ഞിരിക്കുന്നു .
പോപ് ഫ്രാന്‍സിസ് പറഞ്ഞതുപോലെ, നിസംഗതയുടെ ആഗോളവല്‍കരണ നാളുകളില്‍, ത്യാഗ നിമഗ്ദ്മായ ഹൃദയത്തോടെ മറ്റുള്ളവരുടെ വേദനകളില്‍ ക്ഷണിക്കാതെ കടന്നുചെന്നു പങ്കുവെക്കാന്‍ കഴിഞ്ഞ ഈ മഹത് വ്യക്തിത്വങ്ങള്‍ നമ്മുടെ സമൂഹ മനസ്സാക്ഷിയെ ഒരര്‍ത്ഥത്തില്‍ വെല്ലുവിളിച്ചിരിക്കുകയാണ്. വിശ്വാസപ്രമാണങ്ങള്‍ക്കും പൊതുസേവനത്തിനും ത്യാഗമനോഭാവത്തിനും പുതിയ മാനവും അര്‍ത്ഥവും നല്‍കിയ സിബിയെയും അസ്സിയെയും ലിവര്‍പൂള്‍ മലയാളി സമൂഹം ഒന്നടങ്കം ആദരിക്കുവാന്‍ പോവുകയാണ് . ഈ മഹത് സംഭവം സംഘടിപ്പിക്കുന്നതും ആതിഥേയം വഹിക്കുന്നതും, എന്നും കാലത്തിന്റെ താളങ്ങളും കുതിപ്പുകളും അനുരണനങ്ങളും ഉള്‍ക്കൊണ്ടിട്ടുള്ള ലിംക ആണ്.

നാടെമ്പാടും ഇവര്‍ക്ക് ആദരവുകള്‍ നല്കികഴിഞ്ഞിരിക്കുന്നു . വ്യക്തികള്‍ എന്നതിനേക്കാള്‍ ഉപരിയായി , അവയദാനത്തിന്റെ മഹനീയതക്കപ്പുറം, മനുഷ്യനോടും സമൂഹത്തിനോടുമുള്ള പ്രതിബദ്ധതയും മനുഷ്യ നന്മയും മഹത്വവല്‍കരിച്ച തലവും കാഴ്ചപ്പാടുമാണ് ഈ ആദരവുകള്‍ നല്കാന്‍ ലിംകായെ പ്രേരിപ്പിച്ച ചേതോവികാരം .

മെയ്മാസം രണ്ടാം തീയതി , ശനിയാഴ്ച 3 മണിക്ക് ലിവര്‍പൂള്‍ ബ്രോട്ഗ്രീന്‍ സ്‌കൂളിന്റെ അങ്കണത്തില്‍ ചേരുന്ന ചടങ്ങിലേക്ക് നിങ്ങള്‍ ഏവരെയും സാദരം ക്ഷണിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: തമ്പി ജോസ് 07576983141 , തോമസ് ജോണ്‍ വാരികാട്ട് 07949706499, എബി മാത്യു 07734463548, ചാക്കോച്ചന്‍ മത്തായി 07939289141

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.