1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015


ബിജു പീറ്റര്‍

‘നിങ്ങള്‍ക്ക് ഭാവിയെ മാറ്റാനാവില്ല , നിങ്ങളുടെ ശീലങ്ങളെ മാറ്റാനാവും . നിങ്ങളുടെ ശീലങ്ങള്‍ക്കാകട്ടെ ഭാവിയെ മാറ്റാനാവും” . അങ്ങനെ മാറ്റിയ ശീലങ്ങളാല്‍ ഒരു രാജ്യത്തിന്റെ തന്നെ ഭാവിയെ മാറ്റിമറിച്ച കാലം കണ്ട ഒരു അപൂരവ്വ വ്യക്തി പ്രതിഭാസമായിരുന്ന ശ്രീ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ലിംകാ അനുശോചിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു .
രാമേശ്വരത്തെ കടല്‍ തീരത്തിന്റെ അടങ്ങാത്ത തിരകളില്‍ നിന്ന് ഊറ്റിയെടുത്ത ഊര്‍ജത്തില്‍നിന്നു സാധാരണക്കാരനില്‍ സാധാരണക്കാരനായി നമ്മുടെ ഹൃദയ തുടിപ്പുകളോട് ചേര്‍ന്ന് നിന്ന് നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഈ അതുല്യ പ്രതിഭയുടെ കാലത്ത് ജീവിക്കുവാന്‍ സാധിച്ചതു ഒരു വലിയ ജന്മ സാഫല്യാമായി കാണുന്നു. Nehru വിഭാവനം ചെയ്ത ആധുനിക ഭാരതത്തിന്റെ ( Temples of Modern India) ഒരു വലിയ പൂജാരിയായിരുന്നു അദ്ദേഹം .

അദ്ദേഹത്തിന്റെ അഗ്‌നിച്ചിറകുകളുമായി ഉയര്‍ന്ന സ്വപ്നങ്ങള്‍ international തലത്തില്‍ ഭാരതത്തിന്റെ പേരും പെരുമയുമാണ് ഉയര്‍ത്തിയത്. ഇന്ത്യയുടെ ചെറുപ്പത്തിന്റെ മനസ്സിലേക്കു ചിന്തയുടെയും സ്വപ്നങ്ങളുടെയും ചൂടു പകരാന്‍ അണയ്ക്കാനാവാത്ത ആ കനലിനു കഴിഞ്ഞു. കാലത്തിനുമേല്‍ ദൈവം ചാര്‍ത്തിയ ഇന്ത്യയുടെ കയ്യൊപ്പ് ആണ് കലാം.
2008ല്‍ ലിവര്‍പൂളില്‍ Hope Universtiy സങ്കടിപ്പിച്ച ‘The Big Hope Global Youth Congress ‘ അന്താരാഷ്ട്ര സെമിനാറില്‍ അദ്ദേഹം പ്രധാന പ്രാസംഗികനായിരുന്നു. നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം . രണ്ടായിരതിനുമേല്‍ സീറ്റുകളുള്ള ആ ഹാളില്‍ വിരലില്‍ എണ്ണാന്‍ മാത്രം മലയാളികള്‍. ഒരു സീറ്റുപോലും ബാക്കിയില്ല. നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം . രണ്ടായിരത്തിനുമേല്‍ സീറ്റുകളുള്ള ആ ഹാളില്‍ വിരലില്‍ എണ്ണാന്‍ മാത്രം മലയാളികള്‍. ഒരു സീറ്റുപോലും ബാക്കിയില്ല. പങ്കെടുക്കാന്‍ ലിംകാ പ്രതിനിധികള്‍ക്ക് ഭാഗ്യം ലഭിച്ചിരുന്നു. Oxford English ന്റെ ഉച്ചാരണ സ്വഭാവമില്ലാതെ നമ്മുടെ നാടന്‍ ഇംഗ്ലീഷില്‍ ആ ജനസഞ്ചയത്തെ ആശയ സംപുഷ്ടതയാല്‍ വിസ്മയിപ്പിച്ചകാഴ്ച നമ്മളില്‍ അഭിമാനം ജ്വലിപ്പിക്കൂന്നതായിരുന്നു. ആയിരങ്ങള്‍ എണീറ്റ് നിന്നു മിനിറ്റുകള്‍ നീണ്ട നിര്‍ത്താത്ത കരഘോഷം, ആ ഭാരത പുത്രന്റെ ആഗോള പ്രസക്തിയെ വെളിവാക്കുന്നതായിരുന്നു. വിനയാന്വിതരായി അദ്ഹത്തിന്റെ ഓര്‍മ്മകുള്‍ക്ക് മുന്‍പില്‍ ലിംക ശിരസ്സ് നമിക്കുന്നു . ഈ അനുശോചന പ്രവാഹത്തില്‍ ലിംകയുടെ മുഴുവന്‍ അംഗങ്ങളും ഭാഗബാക്കുകളായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.