ബിജു പീറ്റര്‍: ഇക്കഴിഞ്ഞ ആറ് മാസക്കാലം ലോകത്തിന്റെ ഗതിവിഗതികളില്‍ അസാധാരണമായ ചലനങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഉതകുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയിരിക്കുകയാണ്.എല്ലാ ധാരണകളെയും കീഴ്‌മേല്‍ മറിച്, പ്രത്യാഘാതങ്ങള്‍ സ്‌നിഗ്ദ്ധമാക്കി, വരും വരായ്കകള്‍ നിര്‍വ്വചനത്തിനപ്പുറമായി മാറ്റിയ ബ്രെക്‌സിറ്റ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 500 ന്റെയും 1000ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കല്‍ എന്നീ സംഭവങ്ങളും നടപടികളും അതാതു രാജ്യത്തിന്റെ മാത്രമല്ല ലോകമെമ്പാടും അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്നതില്‍ രണ്ടു പക്ഷമില്ല .
ലിംകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനൊന്നാമത് അവാര്‍ഡ് നിശയുടെ ഭാഗമായി ഈ വിഷയങ്ങളെ ആസ്പദമാക്കി സംവാദവും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുകയാണ്. ശ്രീ തമ്പി ജോസ് മോഡറേറ്റര്‍ ആയി അഡ്വക്കേറ്റ് ഡൊമിനിക് കാര്‍ത്തികപ്പിള്ളി, ശ്രീ രാജി മാത്യു, ശ്രീ ഫ്രാന്‍സിസ് മറ്റത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
വേദിയുടെ വിലാസം: ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ്‌സ്വാന്‍, ലിവര്‍പൂള്‍ L13 4DH
സമയം: നവംബര്‍ 26 ശനിയാഴ്ച 12 മണിമുതല്‍ 2.30 മണി വരെ
12 മണിക്ക് സംവാദം ആരംഭിക്കുന്നത് ഒരു വര്‍ക്കിംഗ് ലഞ്ചോടുകൂടിയായിരിക്കും. ഭക്ഷണം ആവശ്യമുള്ളവര്‍ ദയവായി 07970944925 എന്ന നമ്പറില്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്തപ്പെടുക തമ്പി ജോസ് 07576983141
ഏവര്‍ക്കും സ്വാഗതം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല