1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2012

ബിജു പീറ്റര്‍

നഴ്‌സസ്‌ ഡേ യുടെ ഭാഗമായി ആതുര സേവനം ജീവിതചര്യയാക്കിയ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാന്നിദ്ധ്യം അറിയിച്ച മലയാളി നഴ്‌സുമാരെ ലിംക ആദരിക്കുന്നു. മെയ്‌ 12 ന്‌ ഉച്ചയ്‌ക്ക്‌ 12 മണിയ്‌ക്ക്‌ ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച്‌ നടക്കുന്ന ആഘോഷ പരിപാടികളിലേക്ക്‌ മേര്‍സെസൈഡിലെ എല്ലാ മലയാളി നഴ്‌സുമാരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ലിംക ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇതേ അവസരത്തില്‍ പ്രഥമ ചെയര്‍പേഴ്‌സണും ഇപ്പോഴത്തെ ചെയര്‍പേഴ്‌സണുമായ തമ്പി ജോസ്‌ ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്യും. ലിംക വൈസ്‌ ചെയര്‍പേഴ്‌സണും നഴ്‌സുമായ പ്രിന്‍സി സന്തോഷിന്റെ നേതൃത്വത്തിലുള്ള ടീം അതിവിപുലമായ പരിപാടികളാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌.

ഐന്റ്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ EQUALITY AND DIVERSITY വിഭാഗം തലവന്‍ ഷബീര്‍ അബ്ദുല്‍ നഴ്‌സുമാര്‍ ജോലി സ്ഥലത്തു നേരിടുന്ന Discrimination And Harassment എന്ന വിഷയത്തെ ക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ പൊതുചര്‍ച്ചയും ഉണ്ടായിരിക്കും.

നഴ്‌സുമാര്‍ക്ക്‌ വേണ്ടി വൈദ്യശാസ്‌ത്രത്തെ അടിസ്ഥാനമാക്കി ക്വിസ്‌ മത്സരവും, പ്രബന്ധ അവതരണ മത്സരവും ഒരുക്കിയിട്ടുണ്ട്‌. വിജയികള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. പൂര്‍ണ്ണമായും നഴ്‌സുമാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കലാപരിപാടികള്‍ ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രിന്‍സി 07723395772 , ലിന്‍സി 07702036789 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.