തോമസ് ഫ്രാന്‍സിസ്: നിറഞ്ഞ ജനപങ്കാളിത്തവും ഗൃഹാതുരത്വമുണര്‍ത്തുന്ന കലാസൃഷ്ടികളും വിഭവസമൃദ്ധമായ ഓണസദ്യയും കൂറ്റന്‍ അത്തപ്പൂക്കളവുമൊക്കെ സമ്മാനിച്ച് ലിംകയുടെ പൊന്നോണം 2016 പടിയിറങി. സെപ്തംബര്‍ 17 ന് ശനിയാഴ്ച ‘ബിനു ജോസഫ് നഗറായിരുന്ന’ Broadgreen International High School ല്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടികളില്‍ ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലൈയും അഞ്ഞൂറില്‍പരം മലയാളികളാണ് ആഘോഷങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്.
6 മീറ്റര്‍ വ്യാസമുള്ള കൂറ്റന്‍ അത്തപ്പൂക്കളം കാണാനും കുടുംബസമേതം പൂക്കളത്തിനടുത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനുമുള്ള ആവേശമായിരുന്നു അന്നവിടെ എത്തി ച്ചേര്‍ന്നവര്‍ക്ക്.അതിമനോഹരമായ ഒരു ദൃശൃമാണ് ലിംക ഈ വര്‍ഷത്തെ അത്തപ്പൂക്കളത്തിലൂടെ ഒരുക്കിയിരുന്നത്.ഈ നയനമനോഹരമായ ദൃശൃം പലരുടെയും ഫേയ്‌സ് ബുക്കില്‍പോലും നിറഞ്ഞു നില്‍ക്കുന്നുു.അന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച സ്ത്രീ പുരുഷ മല്‍സര വടംവലിക്കു ശേഷം കൃതൃം 12 മണിക്ക്തന്നെ ഓണസദ്യ വിളമ്പി തുടങ്ങി.
ഈ പതിവിലും വ്യത്യസ്തമായി രണ്ട് കലവറകളാണ് ഈ വര്‍ഷം ഓണ സദ്യയുടെ വിളമ്പിനായി ക്രമീകരിച്ചിരുന്നത്. 200ലധികം പേര്‍ക്ക് ഒരേസമയം ഓണസദ്യ ഉണ്ണാനുള്ള ക്രമീകരണങളായിരുന്നു ഇത്തവണ ലിംക മലയാളി കുടുംബങ്ങള്‍ക്കായി സജ്ജമാക്കിയിരുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാസായാഹ്നത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തിന് ലിംക ചെയര്‍ പേഴ്‌സണ്‍ ബിജുമോന്‍ മാത്യു അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോബിജോസഫ് സ്വാഗതമരുളുകയും ചെയ്തു.
Broad green high school head teacher Mrs.Sally Beavers, സീറോമലബാര്‍ സഭ ലിവര്‍പൂള്‍ അതിരൂപതാ കോര്‍ഡിനേറ്റര്‍ റവ.ഫാദര്‍ ജിനോ അരീക്കാട്ട് എന്നിവര്‍ ഓണാശംസകള്‍ നല്‍കുകയുണ്ടായി. ലിംകയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിനു ജോസഫിനെയും, ജോണ്‍ മാഷിനെയും അനുസ്മരിച്ചുകൊണ്ട് ശ്രീ തമ്പി ജോസ് പ്രഭാഷണം നടത്തി. Mrs.ഷൈനി ബിജു, ക്രിസ്റ്റി തോമസ്, രേഷ്മ ജോസ് എന്നിവര്‍ അവതാരകരായിയെത്തി ഈ വലിയ കലാ സായാഹ്നത്തിന്റെ ആദ്യന്തം വിളങ്ങിനിന്നു.
ഓണക്കാലത്ത് അങ് വിദൂരതയില്‍ കഴിയുന്ന മാതാപിതാക്കളെ ഓാര്‍മ്മയില്‍ കുടിയിരുത്തിക്കോണ്ട് , പ്രവാസികളായ തങളുടെ മക്കളുടെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ശൂന്യതും കാത്തിരിപ്പിന്റെ വിരഹവും മൊക്കെ
ഏവരുടെയും മനസ്സില്‍ കോറിയിട്ടുകൊണ്ട് റ്റൈറ്റസ് ജോസഫ് ആലപിച്ച ഹൃദയസ്പര്‍ശകമായ ഗാനത്തോടുകൂടികലാസായാഹംനത്തിന് തുടക്കം കുറിച്ചു.
മനോഹരങളായ സംഘ നൃത്തങള്‍, ണപ്പാട്ടുകള്‍, ലിംകയുടെ മലയാളം
ക്ലാസ്സിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും പിന്നെ മാവേലിയുംം ഒന്നുചേര്‍ന്ന് അവതരിപ്പിച്ച ഓണ ചിത്രീകരികരണം, ലിംകയുടെ പ്രവര്‍ത്തകര്‍ തങളുടെ പ്രിയ പ്രണയനികളോടൊപ്പം ജോഡികളായിയെത്തി സിനിമാഗാനങളിലെ പ്രണയരംഗങളുടെ നൃത്താവിഷ്‌കാരംഎന്നിങനെയുള്ള കലാസൃഷ്ടികള്‍ അരങ്ങുതകര്‍ക്കുകയുണ്ടായി. ഈ വര്‍ഷത്തെ ലിംകയുടെ പൊന്നോണം2016 ന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌സ് ആയിരുന്നതും
, മാസങളോളം ലിവര്‍പൂളിലെ മലയാളി സമൂഹംഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന സാമൂഹ്യ സംഗീത ഹാസ്യ നാടകം ഓര്‍മ്മയില്‍ ഒരു ഊഞ്ഞാല്‍ ഹാളില്‍ തിങിനിറഞ്ഞിിരുന്ന മലയാളി സമൂഹം ഒന്നായി നെഞ്ചിലേറ്റി.
ഒന്നേകാല്‍ മണിക്കൂറിലധികം സമയ ദൈര്‍ഘ്യമുള്ള ഈ നാടകത്തിന്റെആദ്യാന്തം സമ്മിശ്രവികാര സാന്ദ്രമായ മുഹൂര്‍ത്തങളിലൂടെയാണ് പ്രേക്ഷകര്‍ കടന്നുപോയത്. ഓണാഘോഷങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു പുറമെ നാടകം കാണാനായി മാത്രം എത്തിയവര്‍ ഏറെയായിരുന്നു.
ലിംകയുടെ പി ആര്‍ ഒ യും ഈ വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി കണ്‍വീനറുമായിരുന്ന ശ്രീ തോമസുകുട്ടി ഫ്രാന്‍സീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന രംഗസജ്ജീകരണവും അതുപോലെ ശബ്ദവും വെളിച്ചചവും നിയന്ത്രിച്ചതും ബിനു മൈലപ്രയായിരുന്നു. ബിനോയ് ജോര്‍ജ് , ഡൂയി ഫിലിപ്, മനോജ് വടക്കേടത്ത്, എബി മാത്യു , തോമസുകുട്ടി ജോര്‍ജ് , നോബിള്‍ മാത്യു , അനുമോള്‍ തോമസ് , രേഷ്മ ജോസ്, ആല്‍ബിന്‍ സിറിയക്, കിച്ചു മനോജ് , ഷൈബി സിറിയക്എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ്‌കാരിയായ Mrs. Cheril Cunnin നും ഈ നാടകത്തിലെ ചെറുതും വലുതുുമായ
കഥാപാത്രങള്‍ക്ക് ജീവന്‍ നല്‍കി.
ലിംകയുടെ പൊന്നോണം 2016 ഒരു വന്‍ വിജയമാക്കി തീര്‍ത്ത ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍ തോമസുകുട്ടി ഫ്രാന്‍സീീസിനും മറ്റു കമ്മിറ്റി അംഗങ്ങള്‍ക്കും ചെയര്‍പേഴ്‌സണ്‍ ബിജുമോന്‍ മാത്യു, സെക്രട്ടറി ജോബി ജോസഫ് ട്രഷറര്‍ തോമസ് ഫിലിപ് എന്നിവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല