1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2023

സ്വന്തം ലേഖകൻ: സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടെതാണ് എന്നതിനാൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ട്. എങ്കിലും വിഷയത്തിൽ വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കരിപ്പൂർ വിമാനത്താവള വികസനത്തിന് സഥലമേറ്റെടുത്ത് നൽകിയാൽ മാത്രമേ റൺവേ വികസനം സാധ്യമാകൂ. കേരള സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ശ്രദ്ധപതിപ്പിച്ച് ഭൂമി ഏറ്റെടുത്തു നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വി.മുരളീധരൻ വ്യക്തമാക്കി.

കുവൈത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ചന്ദ്രയാൻ ദൗത്യ വിജയാഘോഷവും കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു. ദ്വിദിന സന്ദർശനത്തിന് കുവൈത്തിൽ എത്തിയ മുരളീധരന്‍ ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) പ്രതിനിധികളുമായും ചർച്ച നടത്തി. നഴ്സുമാർക്ക് എല്ലാവിധ പിന്തുണയും നൽകുന്നതായി വി.മുരളീധരൻ പറഞ്ഞു.

ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് പ്രതിനിധികളെയും പ്രഫഷണൽ അസോസിയേഷനുകളുടെ പ്രതിനിധികളെയും മന്ത്രി കണ്ടു. ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാഛാദനം ചെയ്തു. കുവൈത്തിലെ ഭാരതീയ പ്രവാസി സമൂഹത്തെയും മന്ത്രി അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി തുടരുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.