1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2016

സ്വന്തം ലേഖകന്‍: പ്രൊഫഷണലുകടെ സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിന് റഷ്യയില്‍ വിലക്ക്. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാനാണ് റഷ്യയുടെ ഈ തീരുമാനം. പൗരന്മാരുടെ വിവരങ്ങള്‍ രാജ്യത്തിനകത്ത് സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുടിന്‍ സര്‍ക്കാന്‍ ലിങ്ക്ഡ്ഇന്നിനെ വിലക്കിയത്.

റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ന്നിന്റെ ആസ്ഥാനവും അമേരിക്കയാണ്. ഭാവിയില്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കമുള്ള മറ്റ് നവമാധ്യമങ്ങളേയും വിലക്കുമോ എന്ന് സംശയിക്കുന്നതായി ഇന്റര്‍നെറ്റ് വിദഗ്ദ്ധര്‍ അറിയിച്ചു.

റഷ്യയിലെ ടെലികോം കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററിയായ ‘റോസ്‌കോമ്‌നാഡ്‌സോര്‍’ ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളോടും വിലക്ക് നടപ്പിലാക്കാന്‍ റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്താകമാനം പ്രചാരമുള്ള ലിങ്ക്ഡ്ഇന്നില്‍ റഷ്യയില്‍ നിന്നു മാത്രം 60 ലക്ഷം ഉപഭോക്താക്കക്കളുണ്ട്. ഇതിന് പുറമെ ഇതിനെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇവയെ എല്ലാം നിരോധനം ബാധിക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.