സ്വന്തം ലേഖകന്‍: 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്‌നല്‍ കണ്ടെത്തിയത്.എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്.
50 അംഗ നീന്തല്‍ സംഘമാണ് ബ്ലാക് ബോക്‌സിനായി തെരച്ചില്‍ നടത്തുന്നത്. ബ്ലാക് ബോക്‌സ് വീണ്ടെടുക്കാനായി 70 ശതമാനവും സാധ്യതയുണ്ടെന്ന് വ്യോമപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ സോര്‍ജെന്റോ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരുടെ സംഘം കടലില്‍നിന്നു നിരവധി മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പലതും ഛിന്നഭിന്നമായ അവസ്ഥയിലാണ്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ആരുടെയൊക്കെ മൃതദേഹങ്ങളാണിവയെന്നു തിരിച്ചറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി.
ഒരു കുഞ്ഞിന്റെ മൃതദേഹവും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റായ ഡല്‍ഹി സ്വദേശി ക്യാപ്റ്റന്‍ ഭവ്യേ സുനേജ തിരിച്ചിറങ്ങാനുള്ള അനുവാദം ചോദിച്ചതായി എയര്‍കണ്‍ട്രോള്‍ ട്രാഫിക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അനുവാദം നല്‍കിയെങ്കിലും വിമാനം നിയന്ത്രണം വിട്ടു കടലിലേക്കു കൂപ്പുകുത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല