1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2018

സ്വന്തം ലേഖകന്‍: ഇന്‍ഡൊനീഷ്യയില്‍ 188 ആളുകളുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണെന്ന് റിപ്പോര്‍ട്ട്; യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍. ആരെങ്കിലും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു ഇറ്റലി സ്വദേശിയും ഇന്ത്യന്‍ പൈലറ്റും വിമാനത്തില്‍ ഉണ്ടായിരുന്നതായും ലയണ്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

189 യാത്രക്കാരാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ആരെങ്കിലും രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്‍ഡോനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനം കടലില്‍ തകര്‍ന്നുവീണത്. ലയണ്‍ എയറിന്റെ ജെ.ടി 610 ബോയിങ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അധികം പഴക്കമില്ലാത്ത വിമാനമായിരുന്നു ഇത്.

ആരെങ്കിലും രക്ഷപ്പെട്ടതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 23 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇറ്റലി സ്വദേശിയും ഇന്ത്യന്‍ പൈലറ്റും വിമാനത്തില്‍ ഉണ്ടായിരുന്നതായും ലയണ്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. കടലില്‍ 35 മീറ്റര്‍ താഴ്ചയിലാണ് തകര്‍ന്ന വിമാനം കിടക്കുന്നതെന്ന് കരുതുന്നു.

മത്സ്യബന്ധന ബോട്ടുകള്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. നേരത്തെ ബാലിയില്‍നിന്ന് ജക്കാര്‍ത്തയിലേക്ക് പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതായി ലയണ്‍ എയര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പിന്നീട് തകരാര്‍ പരിഹരിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. തകരാര്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയാല്‍ മാത്രമെ അപകട കാരണം സംബന്ധിച്ച വ്യക്തത ലഭിക്കൂവെന്നാണ് അധികൃതരുടെ നിലപാട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.