സ്വന്തം ലേഖകന്‍: കണ്ണു നനയിക്കുന്ന സൗഹൃദ കഥയുമായി അമേരിക്കയില്‍ നിന്ന് സിംഹവും കരടിയും കടുവയും, വീഡിയോ കാണാം. 15 വര്‍ഷത്തെ സൗഹൃദത്തിനു ശേഷം ഒരു നിമിഷം പോലും അന്യോന്യം കാണാതിരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ഇവരെന്ന് മൃഗശാലാ അധികൃതര്‍ പറയുന്നു. 2001 ല്‍ അറ്റ്‌ലാന്റയില്‍ നടത്തിയ മയക്കുമരുന്ന് റെയ്ഡിലാണ് ഷേര്‍ഖാന്‍ എന്ന കടുവയെയും ലിയൊ എന്ന സിംഹത്തെയും ബാലു എന്ന കരടിയെയും കണ്ടെത്തുന്നത്. ചെറിയ കൂട്ടില്‍ അടച്ച നിലയില്‍ ഒരു വീടിനടിയില്‍ നിന്നാണ് ഇവരെ രക്ഷിച്ചത്. ഷേര്‍ഖാനെ കണ്ടെത്തുമ്പോള്‍ ശരീരത്തിന്റെ അകത്തും പുറത്തുമായി നിരവധി മുറിവുകളുണ്ടായിരുന്നു. ലിയോയുടെ മൂക്കില്‍ വലിയ മുറിവും ബാലുവിന്റെ മുറിവിലൂടെ മാംസം പുറത്ത് വന്ന അവസ്ഥയിലുമായിരുന്നു. മൂവരും തീരെ അവശരുമായിരുന്നു. നിലവാരമുള്ള ആഹാരവും പരിചരണവും കൂടിയായപ്പോള്‍ മൂവരും ഊര്‍ജ്ജസ്വലരായി. ഇതൊന്നുമല്ല ഏവരെയും അത്ഭുദപ്പെടുത്തിയത് കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ഒരുമിച്ച് കഴിയുന്നതാണ്. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ ഇവര്‍ തയ്യാറല്ല. ഇപ്പോള്‍ ജോര്‍ജിയയിലെ ആര്‍ക്ക് വൈല്‍ഡ് ലൈഫ് സാഞ്ചുറിയിലാണ് മൂവരുമുള്ളത്. ഒരു കൂട്ടില്‍ സ്‌നേഹത്തോടെയാണ് മൂവരുടേയും ജീവിതം. ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണവും ഇവരുടെ ഈ അപൂര്‍വ സൗഹൃദം തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല