സ്വന്തം ലേഖകന്‍: വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 30 കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ യുവാവ് മുന്‍പ് മോഷണക്കുറ്റങ്ങള്‍ക്കടക്കം പലതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പാരീസില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. 2017ല്‍ വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തുകയും അതിനൊപ്പം സെല്‍ഫിയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തതാണ് ഇതിന് മുന്‍പുണ്ടായ സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല