1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2018

സ്വന്തം ലേഖകന്‍: അഫ്രിദിയുടെ ട്വീറ്റില്‍ വീട്ടില്‍ ചങ്ങലക്കിട്ട സിംഹം; ചോദ്യങ്ങളുമായി സമൂഹ മാധ്യമങ്ങള്‍. അഫ്രീദി ട്വിറ്ററില്‍ പോസ്റ്റു ചെയ്ത മകളുടെ ചിത്രത്തിലാണ് ചങ്ങലയിട്ട ഒരു വയസ്സന്‍ സിംഹത്തെ കാണുന്നത്. ‘നമ്മള്‍ സ്‌നേഹിക്കുന്നവരോടൊത്തു സമയം ചെലവഴിക്കുന്നതു വലിയ കാര്യമാണ്. പക്ഷേ, മൃഗങ്ങളെയും ശ്രദ്ധിക്കാന്‍ മറക്കരുത്. നമ്മുടെ സ്‌നേഹവും പരിലാളനയും അവയും ആഗ്രഹിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

മൃഗങ്ങളെ അവയുടെ സ്വാഭാവികമായ പരിസ്ഥിതിയിലാണ് പാര്‍പ്പിക്കേണ്ടതെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ കമന്റുകള്‍ വന്നതോടെ സംഗതി വിവാദമായി. ട്വീറ്ററില്‍ രണ്ടു ചിത്രങ്ങളാണ് അഫ്രീദി നല്‍കിയിട്ടുള്ളത്. അദ്ദേഹം ഒരു മാന്‍കുട്ടിക്ക് കുപ്പിയില്‍ വെള്ളമോ പാലോ നല്‍കുന്നതാണ് ആദ്യചിത്രം.

ആഫ്രീദിയുടെ മകള്‍, അദ്ദേഹം വിക്കറ്റെടുക്കുമ്പോഴുള്ള ആവേശം അനുകരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ഇതിലാണ് സിംഹമുള്ളത്. ഈ സിംഹവും അഫ്രീദിയുമൊത്തുള്ള മറ്റൊരു ചിത്രം പാക്കിസ്ഥാനിലെ മറ്റൊരു പത്രപ്രവര്‍ത്തകനും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചുകുട്ടിക്കൊപ്പം സിംഹത്തെ താമസിപ്പിച്ചതിന് അഫ്രീദിക്കെതിരെ നിരവധിപേര്‍ സമൂഹ മാധ്യമങ്ങളീല്‍ പ്രതിഷേധവുമായെത്തി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.