സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പു കേസില്‍ ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ, ജയിലില്‍ പോകാതെ രക്ഷപ്പെടാന്‍ അവസരം. ബാഴ്‌സലോണ കോടതിയാണു ശിക്ഷ വിധിച്ചത്. കേസില്‍ മെസിയുടെ പിതാവു ജോര്‍ജ് മെസിക്കും 21 മാസം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പു നടത്തിയതില്‍ 14 കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
കേസിന്റെ വിചാരണ വേളയില്‍ നികുതി വെട്ടിപ്പിനെക്കുറിച്ചു കോടതി മെസിയോടു ചോദിച്ചപ്പോള്‍ എനിക്കു ഫുഡ്‌ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ എന്നായിരുന്നു മെസിയുടെ മറുപടി. സമ്പത്ത് കൈകാര്യം ചെയ്യുന്നതു പിതാവും സെക്രട്ടറിയുമാണെന്നും മെസി കോടതിയില്‍ പറഞ്ഞു.
21 മാസത്തെ തടവിനു വിധിച്ചെങ്കിലും മെസിക്കു ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്കു രണ്ടു വര്‍ഷത്തില്‍ താഴെ തടവുശിക്ഷ വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല. കേസില്‍ അപ്പീല്‍ നല്‍കാനും മെസിക്ക് അവസരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല