സ്വന്തം ലേഖകൻ: സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പി.എസ്.ജി. ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് മെസിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.
സൂപ്പര്‍താരത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മെസിക്ക് സ്വാഗതം അറിയിച്ചുകൊണ്ട് സൗദി അറേബ്യന്‍ ടൂറിസം വകുപ്പ് മന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് നിലവില്‍ ലയണല്‍ മെസി. ക്ലബുമായുള്ള മെസ്സിയുടെ കരാര്‍ പി.എസ്.ജി പുതുക്കിയേക്കില്ലെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല