ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച രാജ്ഞിയുടെ ഹാന്‍ഡ്‌ബാഗിനുള്ളില്‍ എന്തൊക്കെയെന്നു ഒടുവില്‍ തെളിഞ്ഞു. ലിപ്സ്ടിക്ക്, മടക്കി വയ്ക്കാവുന്ന കണ്ണാടി, പിന്നെ അഞ്ചു പൌണ്ടിന്റെയോ പത്തു പൌണ്ടിന്റെയോ ഒരു നോട്ട്. ഇത്രയുമാണ് രാജ്ഞി തന്റെ ഹാന്‍ഡ് ബാഗിനുള്ളില്‍ കൊണ്ട് നടക്കുന്നത്. മുന്‍പ് കൂടുതല്‍ പണം ഹാന്‍ഡ് ബാഗിനുള്ളില്‍ രാജ്ഞി കരുതാറുണ്ട് എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് രാജ്ഞിയുടെ ജീവചരിത്രകാരിയായ സല്ലി ബെടെല്‍ സ്മിത്ത് ആണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ എലിസബത്ത് ദ ക്യൂന്‍-ദി വുമന്‍ ബിഹൈന്‍ഡ് ദി ത്രോണ്‍ ലാണ് ഈ വിവരങ്ങള്‍ കൊടുത്തിട്ടുള്ളത്.
ചിലപ്പോള്‍ വായിക്കുവാനുള്ള കണ്ണട, ഫൌണ്ടന്‍ പേന, ശ്വാസം ശുദ്ധീകരിക്കുന്ന മരുന്ന് എന്നിവയും കരുതാറുണ്ട്. എന്നാല്‍ പള്ളികളില്‍ സംഭാവനക്ക് നല്കാനായി രാജ്ഞി കരുതുന്ന പണം എല്ലാവരിലും അത്ഭുതം വിടര്‍ത്തി. ചിലപ്പോള്‍ ഭക്ഷണസമയത്ത് ബാഗ് തൂക്കി ഇടുന്നതിനുള്ള ഒരു ഹുക്ക് കൂടെ ബാഗിനുള്ളില്‍ കരുതാറുണ്ട്. അവര്‍ ഇടതു കയ്യില്‍ ഇടുന്ന ബാഗ് ഇപ്പോള്‍ രാജകീയ ചിഹ്നമായി പലരും കണക്കാക്കുന്നുണ്ട്. രാജ്ഞിയുടെ ഒരു ബന്ധുവായ ജീന്‍വില്ലിസ് മുന്‍പ് ഒരു മാഗസിനില്‍ രാജ്ഞി ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു കുഞ്ഞു കോളാമ്പി എടുത്തു അതില്‍ തുപ്പുന്നതായി കണ്ടു എന്ന് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സല്ലി ബെടെല്‍ സ്മിത്ത്‌നെ സംബന്ധിച്ച് കുഞ്ഞു കണ്ണാടിയും ലിപ്സ്ടിക്കുമാണ് വളരെ പ്രധാനപ്പെട്ടത്. ഭക്ഷണത്തിനും മറ്റു ഇടവേളകള്‍ക്കും ശേഷം ലിപ്സ്ടിക് ഉപയോഗിക്കുന്ന പ്രക്രുതകാരിയാണ് രാജ്ഞി. ഇത് ആദ്യമായല്ല 85 വര്ഷം പഴക്കമേറിയ ബാഗിനെക്കുറിച്ച് ചര്‍ച്ചകള്‍ വരുന്നത്. 2007 ഇല്‍ ഇതിനെ സംബന്ധിച്ച് ഒരു പുസ്തകം തന്നെ ഇറങ്ങിയിരുന്നു. രാജ്ഞിയുടെ ഹാന്‍ഡ് ബാഗിലെ രഹസ്യങ്ങള്‍ അന്ന് തുറന്നു പറഞ്ഞിരുന്നു. പണം സൂക്ഷിക്കാറില്ല എന്ന സത്യം അന്നെ പലരെയും അതിശയപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല