സ്വന്തം ലേഖകന്‍: ചൊവ്വയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു ജലതടാകം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയില്‍ തടാകത്തിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞ?ര്‍ വെളിപ്പെടുത്തി. ഇറ്റാലിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രഫസര്‍ റോബര്‍ട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണു കണ്ടെത്തല്‍ നടത്തിയത്.
ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹിമമേഖലയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന രീതിയിലാണ് 20 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകം. ദ്രാവകാവസ്ഥയിലുള്ള ജലം ചൊവ്വയില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇതോടെ ചൊവ്വയില്‍ സൂക്ഷ്മജീവികളുടെ രൂപത്തില്‍ ജീവനുണ്ടാകാമെന്ന വാദത്തിന് വീണ്ടും ജീവന്‍ വച്ചു.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മാഴ്‌സ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റ് നടത്തിയ നിരീക്ഷണത്തിലാണു തടാകം കണ്ടെത്തിയത്. ചൊവ്വയില്‍ ദ്രാവകരൂപത്തില്‍ ജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളുണ്ടെന്നു നിരവധി ശാസ്ത്രജ്ഞര്‍ ഇതിനുമുമ്പും അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല