പിതാവിന് ചെലവിന് നല്‍കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിക്കില്ലെന്ന് നടി ലിസി.
പിതാവെന്നും പറഞ്ഞ് തനിക്കെതിരെ പരാതി നല്‍കിയയാളെ അറിയില്ലെന്ന് പറഞ്ഞാണ് ലിസി പണം നല്‍കാന്‍ വിസമ്മതിച്ചത്.ദരിദ്രനായ തനിക്ക് ചെലവിന് നല്‍കാന്‍ ലിസി തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് എം.ഡി വര്‍ക്കി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കലക്ടര്‍ പണം നല്‍കാന്‍ ലിസിക്ക് നിര്‍ദേശം നല്‍കിയത്.
എല്ലാമാസവും 10000 രൂപ വര്‍ക്കിയ്ക്ക് നല്‍കണമെന്നായിരുന്നു കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ഉത്തരവിട്ടത്. എന്നാല്‍ താനിതിന് തയ്യാറാവില്ലെന്ന് ലിസി തീര്‍ത്തു പറഞ്ഞിരിക്കുകയാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം- ഇതാണ് ലിസിയുടെ ചോദ്യം.
തന്റെ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി നല്‍കിയത്. വര്‍ക്കിയെന്നല്ല. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. തന്നെ വളര്‍ത്തിയത് അമ്മയാണെന്നും ലിസി പറയുന്നു.
അങ്ങനെയൊരു അച്ഛനുണ്ടായിരുന്നെങ്കില്‍ അയാള്‍ എന്ത് കൊണ്ട് എന്റെ ഭക്ഷണത്തിനും പഠനത്തിനും, യൂണിഫോമിനും വേണ്ടിയൊന്നും പണം തന്നില്ല. ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ മടി കാട്ടിയിട്ടില്ല. നടന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ചികിത്സയ്ക്കായി ഞാന്‍ പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതയില്ലാത്തവര്‍ക്ക് പണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല- ലിസി വ്യക്തമാക്കി.
എന്നാല്‍ ലിസിയെ വളര്‍ത്തിയത് താന്‍തന്നെയാണെന്നാണ് വര്‍ക്കി പറയുന്നത്. പണക്കാരിയായ ശേഷം അവള്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വര്‍ക്കി ലിസിക്കെതിരെ കോടതിയെ സമീപിച്ചത്. ഇതനുസരിച്ച് വര്‍ക്കിക്ക് പണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കതിനെ തുടര്‍ന്നാണ് വര്‍ക്കി കലക്ടറെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല