സ്വന്തം ലേഖകന്‍: ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് നടി ലിസി രംഗത്ത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണ് താമസമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് കടുത്ത പ്രസ്താവനകളുമായി രംഗത്തുവരാന്‍ ലിസിയെ പ്രേരിപ്പിച്ചത്.
താനും പ്രിയനും തമ്മില്‍ കണ്ടാലും സംസാരിച്ചാലും മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ലിസി ചോദിക്കുന്നു. മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി ഉപദ്രവിക്കുകയാണെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലിസി തുറന്നു പറഞ്ഞു.
ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയതു കൊണ്ടാണ് ഞങ്ങള്‍ പരിഞ്ഞത്. എന്നാല്‍, പ്രിയന്‍ ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും ലിസി പറയുന്നു. മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനസികമായി ഉപദ്രവിക്കുകയാണ്. ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മാത്രമേ ഫുള്‍ സ്റ്റോപ് ഇട്ടിട്ടുള്ളൂ, പ്രിയന്‍ ഇപ്പോഴും തന്റെ നല്ല സുഹൃത്താണെന്നും ലിസി വ്യക്തമാക്കി.
ഞാന്‍ എവിടെ താമസിക്കുന്നു എങ്ങനെ താമസിക്കുന്നുവെന്ന് മാധ്യമങ്ങള്‍ നോക്കേണ്ടതില്ല. എന്റെയും പ്രിയന്റെയും മക്കള്‍ക്ക് അവകാശപ്പെട്ട വീട്ടിലാണ് താമസിച്ചത്. മക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് താമസിച്ചെന്നു വരുമെന്നും ലിസി തുറന്നടിച്ചു.
നേരത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് ലിസിയെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍ സഹിതം മുന്നോട്ട് വരട്ടേയെന്നും ലിസി വെല്ലുവിളിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല