ആര്‍ഡിഒ ഉത്തരവിട്ടിട്ടും നടിയും പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി തനിയ്ക്ക് ചെലവിന് നല്‍കുന്നില്ലെന്ന് കാണിച്ച് ലിസിയുടെ പിതാവ് മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (66) എറണാകുളം ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കി.
വര്‍ക്കിയുടെ പരാതിയിന്‍മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പിഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടാകാത്തതിനാലാണ് വര്‍ക്കി വീണ്ടും കളക്ടറെ സമീപിച്ചിരിക്കുന്നത്. ലിസി തന്റെ മകളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും വര്‍ക്കി പറഞ്ഞു.
വര്‍ക്കിയുടെ മുന്‍പരാതി പ്രകാരം ജില്ലാകളക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തിയപ്പോള്‍ ലിസിയുടെ പിതാവല്ല വര്‍ക്കിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെടുകയായിരുന്ന
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല